നര്‍മ്മദ എന്റെ സര്‍വ്വകലാശാല
തങ്ങളുടെ വീടുകള്‍ മുങ്ങിപ്പോയിട്ടും കൃഷി നശിച്ചിട്ടും ഗ്രാമീണര്‍ തളരാതെ സമരം തുടരണമെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കും എവിടുന്നോ ശക്തി ലഭിക്കുന്നു. നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തക യോഗിനി
Read Moreഒരു തുണ്ട് ഭൂമിപോലും കിട്ടിയിട്ടില്ല
ഭൂമി നല്‍കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വന്നിട്ടും കളക്ടറിന്റെയോ അധികാരികളുടെയോ അടുത്ത് ചെല്ലുമ്പോള്‍ എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ ഒരു തുണ്ട് ഭൂമിപോലും എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. സമരപ്രവര്‍ത്തകനും വീട് നഷ്ടപ്പെട്ട ആദിവാസിയുമായ രത്തന്‍
Read Moreയുവസമൂഹം സമരത്തിനൊപ്പമുണ്ട്
വീട്ടില്‍ നിന്ന് പുറത്തുപോകാന്‍, എന്തിന് സ്വയം തീരുമാനങ്ങളെടുക്കാന്‍ പോലും ഒരു സ്ത്രീ എന്ന നിലയില്‍ പൊരുതേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയോടു തന്നെ പൊരുതി ജയിക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത് ഈ പ്രക്ഷോഭമാണ്. എന്‍ ബി എയുടെ പ്രവര്‍ത്തകയായ സപ്ന
Read Moreഅഴിമതിക്കാര്‍ക്കെതിരെ ഒന്നിക്കണം
നമുക്ക് നീതിലഭിക്കേണ്ട ഭരണകൂടത്തില്‍ നിറയെ അഴിമതിക്കാരാണ്. ഇത്തരത്തിലുള്ള പാവപ്പെട്ട ആളുകള്‍ പ്രബുദ്ധരാകരുതെന്ന പക്ഷക്കാരാണ് ഭൂരിപക്ഷം ഭരണാധികാരികളും. എന്‍ ബി എയുടെ പ്രവര്‍ത്തകനായ ചേതന്‍
Read Moreപൊരുതുക എന്നതാണ് പ്രധാനം
25 വര്‍ഷം കഴിഞ്ഞിട്ടും നര്‍മ്മദയില്‍ കാണാന്‍ കഴിഞ്ഞ ഐക്യം എനിക്ക് വളരെയധികം ഊര്‍ജ്ജം നല്‍കി. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും വ്യക്തികളുടെയും പരിമിതികള്‍ നമ്മെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയായി നര്‍മ്മദ യാത്ര മാറി. ആദ്യമായി നര്‍മ്മദയില്‍ പോയ അനുഭവം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മെറിന്‍ വിവരിക്കുന്നു
Read Moreമൂലധനതാത്പര്യങ്ങള്‍ക്ക് താക്കീത്
സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താത്പര്യങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അണക്കെട്ട് ലോബി ഇപ്പോഴും ഈ ഡാമിന്റെ പിന്നിലുണ്ട്. അതിനെ തരണം ചെയ്യണമെങ്കില്‍ political overthrow തന്നെ സംഭവിക്കണം. ജനകീയ സമരപ്രവര്‍ത്തകനും ആണവവിരുദ്ധ പ്രവര്‍ത്തകനുമായ കെ. രാമചന്ദ്രന്‍
Read Moreഅഹിംസയ്ക്ക് അര്‍ത്ഥം നല്‍കിയ സമരം
സമരം കൊണ്ട് ഒന്നും നഷ്ടപ്പെടുന്നില്ല, പൊരുതുന്നതു തന്നെ ജയമാണെ ന്നാണ് ഞാന്‍ കരുതുന്നത്. സമരം തന്നെ ഒരു വിജയമാണ്
Read Moreസമരം തന്നെ ജീവിതം
നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍-
25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്‌വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍
മേധാപട്കര്‍ സംസാരിക്കുന്നു
എന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം
എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു
Read Moreഅമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി
മന്ത്രി കെ.വി. തോമസിന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ
അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി
നിലയ്ക്കാത്ത കല്ലേറുകളും മുറിവേറ്റ താഴ്‌വരയും
കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ അറിയണമെങ്കില്‍ താഴ്‌വരയില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കണം. കാശ്മീര്‍ താഴ്‌വരയില്‍ കലാപങ്ങള്‍ നിലയ്ക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് യാത്രതിരിച്ച
ഫാ. അഗസ്റ്റിന്‍ വട്ടോലി കാശ്മീര്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു
മെത്രാന്‍കായലില്‍ ആര് കൃഷിയിറക്കും?
വന്‍കിട ടൂറിസം പദ്ധതി നോട്ടമിട്ടിരിക്കുന്ന മെത്രാന്‍കായല്‍ സംരക്ഷിച്ച് അവിടെ കൃഷിയിറക്കണമെന്ന ആവശ്യത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് കരിയില്‍ കോളനി. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മെത്രാന്‍കായലില്‍ ടൂറിസം പദ്ധതി വേണ്ടെന്നും കൃഷിതന്നെ വേണമെന്നുമുള്ള തീരുമാനത്തിലാണ്
പരിസ്ഥിതി പ്രവര്‍ത്തകര്‍. വികസനത്തിന്റെ വൈരുദ്ധ്യങ്ങള്‍ മെത്രാന്‍കായലിലും ആവര്‍ത്തിക്കപ്പെടുന്നു.
നിയമം ഉപയോഗിക്കൂ നെല്‍വയല്‍ സംരക്ഷിക്കൂ
വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ നെല്‍വയലുകള്‍
സംരക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം നെല്‍വയല്‍- നീര്‍ത്തട
സംരക്ഷണ നിയമത്തിലുണ്ടെന്നും അവ തിരിച്ചറിഞ്ഞ് പൊതുസമൂഹം
ജാഗ്രതയോടെ ഇടപെടണമെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു
കടലോരജീവതം കടലെടുക്കുമ്പോള്‍
മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.
സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു
സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതി നില്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
Read Moreവികസനത്തിന് എന്തൊരു സ്പീഡ്
മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിച്ചവര്‍ എവിടെ?
സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാതെ സമരം ചെയ്തവര്‍ക്ക് എന്ത് സംഭവിച്ചു?
ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫുമൊത്ത് ഒരു അന്വേഷണ യാത്ര
ആത്മീയത നഷ്ടമാകുന്ന മലയാളികള്‍
വികസനം ഈ രൂപത്തില്‍ അല്ലെങ്കില്‍ ഇതിലും മോശമായ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പൊതുസമൂഹം ഇതിന് ഉത്തരം തിരയേണ്ടത് എങ്ങിനെയാണ്? മൂലമ്പിള്ളി യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോഷി ജോസഫ് സംസാരിക്കുന്നു.
Read Moreഎന്തിനാണ് നാം വോട്ടുചെയ്യുന്നത്?
ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?
നര്‍മ്മദ സമരമൊഴുകിയ 25 വര്‍ഷങ്ങള്‍
വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിന്നും വേറിട്ട ചില രാഷ്ട്രീയ മാനങ്ങള്‍
ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത, വിഭവസംരക്ഷണം സാമൂഹിക ജീവിതത്തിന്റെ
അടിത്തറയാണെന്ന ബോധത്തെ അബോധങ്ങളില്‍പ്പോലും രേഖപ്പെടുത്തിയ നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്നു. സമരത്തിന്റെ ശേഷിപ്പുകള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തകയാണ് ഡോ. എ. ലത
കല്‍പാക്കവവും കൂടംകുളവും സുരക്ഷിതമോ?
ആണവോര്‍ജ്ജത്തിലാണ് ഇന്ത്യയുടെ ഭാവിയെന്ന ഭരണകൂടത്തിന്റെ നിലപാട്
കല്‍പ്പാക്കത്തയും കൂടംകുളത്തെയും ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുകയാണ്. വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള
ആശങ്കകള്‍ ഈ ആണവ നഗരങ്ങളുടെ തെരുവുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.