വേദാന്തയും വനപരിപാലനത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങളും
ഒറീസ്സയിലെ നിയംഗിരിയില്‍ ഖനനം നടത്താനുള്ള വേദാന്തയുടെ
നീക്കത്തിന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തിരിച്ചടി നല്‍കിയിരിക്കുന്നു. ലാഞ്ചിഗഡിലുള്ള വേദാന്തയുടെ അലൂമിനിയം റിഫൈനറിക്ക് വേണ്ടി ഖനനം
നടത്താനാണ് ഒറീസ്സാ മൈനിംഗ് കോര്‍പ്പറേഷന്‍ മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നത്. ഇത് നിഷേധിച്ച പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി
സംരക്ഷണ നിയമപ്രകാരം കമ്പനി അടച്ചുപൂട്ടാത്തതിനും പ്ലാന്റ് കൂടുതല്‍
പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കാരണംകാണിക്കല്‍ നോട്ടീസുകളും
വേദാന്തയ്ക്ക് നല്‍കി. പ്രകൃതി വിഭവങ്ങളിലധിഷ്ഠിതമാണ് ജീവിതമെന്ന് തിരിച്ചറിയുന്ന ആദിവാസി ജനതയുടെ വിജയമാണിതെന്നും വനാവകാശ നിയമത്തിനെതിരെയുണ്ടായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ വിജയം
വിലയിരുത്തപ്പെടേണ്ടതെന്നും ഡൗണ്‍ ടു എര്‍ത്ത് എഡിറ്റര്‍
സുനിത നാരായണന്‍ നിരീക്ഷിക്കുന്നു
ഭോപ്പാലും പ്ലാച്ചിമടയും സാധാരണക്കാരന്റെ വിലയും വികസനവും
ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെയും പ്ലാച്ചിമട പ്രശ്‌നത്തിന്റെയും എല്ലാ ചര്‍ച്ചകളും എഴുത്തുകളും നിരാകരിക്കുമ്പോള്‍ തന്നെ ഒരു മന്ത്രിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ സുരക്ഷാക്രമീകരണത്തിലെ ചെറിയ പാളിച്ചപോലും എങ്ങിനെയാണ് വലിയ വാര്‍ത്തയാകുന്നത്? ഭരണതലത്തിലെ ചില ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയും മാധ്യമങ്ങളുടെയും കൂറ് വികസനത്തിന്റെ ഏത് മാതൃകകളോടാണെന്ന് കെ. ശാരദാമണി വിലയിരുത്തുന്നു
Read Moreസമരകേരളം ഉത്തരം തരും
ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?
Read Moreഎന്‍ഡോസള്‍ഫാന്‍; ഒടുങ്ങുന്നില്ല, ഇരകളുടെ നിലവിളി
മറ്റൊരു മൃഗത്തിനെ കാണിക്കാതെ കൊല നടത്തുകയെന്നത് മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ചെറിയ കാരുണ്യമാണ്. എന്നാല്‍ ഇവിടെ അറവ് മൃഗങ്ങള്‍ക്ക് ലഭിക്കുന്ന നീതി പോലും മനുഷ്യന് ലഭിക്കുന്നുണ്ടോ? സംശയമാണ്, ഇതാ നിങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളുടെ കഥ കേള്‍ക്കൂ. ആരോഗ്യമുണ്ടായിരുന്ന സ്വന്തം സഹോദരന്‍ രോഗത്തിനു കീഴ്‌പ്പെട്ട് മരിക്കുന്നത് നോക്കി നിന്ന സഹോദരിയും തന്റെ മരണം ഇത്തരത്തിലായിരിക്കുമോ എന്നു പേടിച്ചുകാണും. എന്നാല്‍ ഇപ്പോള്‍ ആ സഹോദരിയും അതേ രോഗത്തിന് അടിപ്പെട്ട് മരണത്തോട് മല്ലടിക്കുന്നു…
Read Moreപ്ലാച്ചിമട: നഷ്ടപരിഹാരം യാഥാര്‍ത്ഥ്യമാകുമോ?
മെക്‌സിക്കന്‍ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം വരുത്തിയ അപകടത്തിന് നഷ്ടപരിഹാരമായി 90000 കോടി രൂപ മുന്‍കൂറായി കെട്ടിവക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ ദരിദ്രരാക്കപ്പെട്ട ജനങ്ങള്‍ കോളാ കമ്പനിയോടു സൗജന്യം കാണിക്കണമെന്ന തരത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറി പറയുന്നത് അസ്വീകാര്യമാണ്. ഭോപ്പാലിന് സംഭവിച്ചത് ആവര്‍ത്തിക്കാത്ത വിധത്തില്‍ ട്രിബ്യൂണലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട നീക്കം സര്‍ക്കാര്‍ നടത്തണമെന്ന് പ്ലാച്ചിമട ആവശ്യപ്പെടുന്നു
Read Moreകിനാലൂര്‍ വികസനത്തിന്റെ പൊയ്മുഖം വലിച്ചുകീറിയ ചെറുത്തുനില്‍പ്പ്
അന്തിയുറങ്ങുന്ന ഭൂമി സ്വാകാര്യ ഭൂമാഫിയയ്ക്ക് അടിയറ വയ്ക്കാന്‍ തയ്യാറാകാതിരുന്ന കിനാലൂര്‍ ജനത ഇടതുപക്ഷ സര്‍ക്കാറിന്റെ പുത്തന്‍ വികസന സിദ്ധാങ്ങളെ സാധാരണക്കാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ പൊലീസ് ഭീകരത എന്ന ഭരണകൂടത്തിന്റെ പതിവ് മറുപടി കിനാലൂരിലും ആവര്‍ത്തിക്കപ്പെട്ടു. എന്നിട്ടും കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കുന്നു
Read Moreവളപട്ടണം : കണ്ടല്‍ക്കാടുകള്‍ ഇനി സംരക്ഷിക്കപ്പെടുമോ?
പാര്‍ക്കിന് പിന്നിലെ നീക്കങ്ങളെയും സമരങ്ങളെയും കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍
Read More“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”
ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.
Read Moreമെത്രാന്‍ കായല്‍ സംരക്ഷണ സമരം; കൃഷിയിലേയ്ക്കുള്ള തിരിച്ചുവരവ്
കേരളത്തിന്റെ നെല്ലുല്‍പ്പാദന കണക്കുകള്‍ പ്രതിവര്‍ഷം ഞെട്ടിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ടൂറിസം മാഫിയുടെ കൈയേറ്റങ്ങളെ നേരിട്ട് പരമ്പരാഗത നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ മെത്രാന്‍ കായല്‍ സംരക്ഷണ സമരം കുടിവെള്ളത്തിന്റെയും പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രധാന്യം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. ഒപ്പം കേരള സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ദയനീയാവസ്ഥ കൂടി പൊതുസമൂഹത്തിന് മുന്നില്‍ ഈ സമരം തുറന്നുകാട്ടി.
Read Moreജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്
ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ സജീവമാണ്.
ഇത്തരം സംഘടനകളും അവര്‍ ഉയര്‍ത്തുന്ന സമരങ്ങളും വലിയ
വലിയ സമരങ്ങളെ നിര്‍ജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇപ്പോഴും
പറഞ്ഞുപോരുന്നത്. അതിനു പിന്നില്‍ എത്രത്തോളം ശരിയുണ്ട്?
മത്സ്യമേഖല പ്രതിസന്ധിയില്‍
മത്സ്യമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍
Read Moreമത്സ്യമേഖല: അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍
തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന ശക്തികളുടെ കടന്നുകയറ്റം കാരണം ദാരിദ്ര്യത്തില്‍ നിന്നും കൊടും ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുന്ന മത്സ്യതൊഴിലാളികള്‍ നടത്തുന്ന പോരാട്ടങ്ങള്‍
Read Moreചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍
ചെങ്ങറ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 4ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി സമരക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും നേടിയിട്ടേ പിന്മാറൂ എന്ന ദൃഢ പ്രതിജ്ഞയിലാണ് സമര സമിതി
Read Moreഅതിരപ്പിള്ളി; വിലമതിക്കാനാകാത്ത നഷ്ടങ്ങള്‍
രാഷ്ട്രീയ വാഗ്വാദങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു നില്‍ക്കുകയാണ്. പദ്ധതി വരാനും വരാതിരിക്കാനുമുള്ള സാധ്യതകള്‍ മാറിമറിയുന്നു…
Read Moreചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്
അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു
Read Moreനദീസംരക്ഷണ പോരാട്ടം
നദീസംരക്ഷണത്തിന്റെ ആവശ്യകതബോധ്യപ്പെട്ട ഒട്ടനവധി ചെറു സംഘടനകള്‍ പ്രാദേശികമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
Read Moreഗ്രേറ്റര്‍ പൂയംകുട്ടി വേഷം മാറുമ്പോള്‍
കേരളത്തെ മരുവല്‍ക്കരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുവാന്‍ അവശേഷിക്കുന്ന വനമേഖലകളെ നമുക്ക് കാത്തു സൂക്ഷിച്ചേ മതിയാവൂ. സാമൂഹികമായും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് വന്‍ ബാധ്യതയാവുന്ന പൂയംകുട്ടി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ഇതെല്ലാം തിരിച്ചറിയുന്നത്?
Read Moreമൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക
വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.
Read Moreമുല്ലപെരിയാര്‍; ഭീതിയുടെ താഴ്‌വരയിലെ സമരമുഖം
ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഇവിടെ ജനങ്ങള്‍ ഉറങ്ങാതിരിക്കും. മാതാപിതാക്കളുടെ ഈ ഭയം കണ്ട് കുട്ടികളും ഞെട്ടി ഉണരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ ചെന്നാലും പഠിക്കാന്‍ തോന്നാറില്ല. പല കുട്ടികളും മാനസിക സംഘര്‍ഷത്തിലാണ് വളരുന്നത്. ചെറുപ്പക്കാരുടെ വിവാഹങ്ങള്‍ നടക്കുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വരകളില്‍ സമരം തുടരുകയാണ്.