വിഫല പ്രയത്‌നങ്ങളോ…..!
ചെങ്ങാലൂര്‍, മുരിയാട്, എരയാംകുടി,… കേരളത്തിലങ്ങോളമിങ്ങോളമുള്ള കുഴിച്ചും തൂര്‍ത്തും ഇല്ലാതാകുന്ന നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധ സമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍. അവരുടെ സമര ജീവിത വിജയ പരാജയവും മടുപ്പും നിസഹായതകളും പ്രലോഭനങ്ങളും വെല്ലുവിളികളും
Read Moreവികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
Read Moreകണ്ണീരിന്റെ വ്യാകരണം
പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?
കൊക്കകോളയ്‌ക്കെതിരായ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം
പ്ലാച്ചിമടയിലെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും നാശം വരുത്തിയതിന്റെ പേരില്‍ കൊക്കകോളയില്‍ നിന്ന് 216 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ വ്യവസായ വകുപ്പിന്റെ ശ്രമം.
Read Moreകിനാലൂര്‍ കേരളത്തിലെ നന്ദിഗ്രാമോ?
അന്തിയുറങ്ങേണ്ട ഭൂമി സ്വകാര്യ ഭൂമാഫിയകളുടെ മുന്നില്‍ അടിയറവെക്കാന്‍ കിനാലൂരിലെ ജനത തയ്യാറായിരുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതിരുന്നത് കൊണ്ടാണ് ഭൂമാഫിയയുടെ ദല്ലാളുകളായ ഭരണകൂടം അവിടേക്ക് പോലീസിനെ പറഞ്ഞ് വിട്ടത്.
Read Moreബി.ഒ.ടി പാത: സര്‍വ്വകക്ഷി സംഘത്തിന്റെ നിവേദനം
ബി.ഒ.ടി വ്യവസ്ഥയില്‍ ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഭരണ -പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും വിഷയത്തില്‍ ഇടപെടുകയും നിലപാട് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായി വന്നു. തുടര്‍ന്ന് ജനകീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് അവര്‍ തയ്യാറാക്കിയ നിവേദനമാണിത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതികവും സാമൂഹികവുമായി നിരവധി നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്ക് തിരസ്‌കരിക്കാനാകാത്ത തരത്തില്‍ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഒരു ചരിത്രരേഖയായി ഇത് വായിക്കപ്പെടും.
Read Moreകിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി
കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി,
വളപട്ടണം കസ്ഥല്‍തീം പാര്‍ക്ക് പ്രതിഷേധം തുടരുന്നു,
പ്ലാച്ചിമട സമരസമിതി നിവേദനങ്ങള്‍ നല്‍കി,
നെല്‍കൃഷി സം രക്ഷിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തമാകുന്നു,
ലാലൂര്‍ മാലിന്യ പ്രശ്‌നപരിഹാരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്,
നെല്‍ വയല്‍ സം രക്ഷണ നിയമം അട്ടിമറിക്കുന്നു,
കാതിക്കുടം സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു,…
പ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി
പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാക്കണക്കിന് വിലയിരുത്തിയതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചവര്‍ക്കും ഏറെയൊന്നും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ല എന്ന ലേഖകന്‍ വിലയിരുത്തുന്നു.
Read Moreവളന്തക്കാടും ആശങ്കകളും
എറണാകുളത്തെ വളന്തക്കാട് ദ്വീപില്‍ വരാനൊരുങ്ങുന്ന ശോഭ ഡവലപേഴ്‌സിന്റെ ഹൈടെക് സിറ്റി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ആശങ്കകളെ തുടര്‍ന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വളന്തക്കാടേക്ക് നടത്തിയ യാത്രയുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞലക്കം തുടര്‍ച്ച
Read Moreകാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
കാതിക്കുടം : പോലീസിന്റേയും കമ്പനി തൊഴിലാളികളുടേയും
കൈയ്യേറ്റത്തില്‍ പ്രതിഷേധിക്കുന്നു
അതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്
അതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്,
ബി.ടി. വഴുതന തടയാന്‍ ഉപവാസം,
കാതിക്കുടം ഐക്യദാര്‍ഡ്യസമിതി…
ചീമേനിയില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?
ചീമേനിയില്‍ ശരിക്കും എന്താണ് വരാന്‍ പോകുന്നത് എന്നുതന്നെ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല
Read Moreമാവൂരിലേക്ക് ബിര്‍ള ഗ്രൂപ്പ് വീണ്ടും വരുന്നു
കറണ്ട് ബില്ലും അസംസ്‌കൃത വസ്തുക്കള വാങ്ങിയ ഇനത്തിലും ബിര്‍ള കോടികള്‍ സര്ക്കാരിന് അടക്കാനുണ്ട്
Read Moreസൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കാല്‍ നൂറ്റാണ്ട് ; കേരളത്തിലെ മാറ്റങ്ങളുടേയും !
കേരളത്തില്‍ ഹരിതരാഷ്ട്രീയത്തിനും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ആശയസംഘട്ടനത്തിനും തുടക്കം കുറിച്ച സൈലന്റ്‌വാലി പ്രക്ഷോഭത്തിന് ഇരുപത്തഞ്ച് വയസ് തികഞ്ഞു. പരിസ്ഥിതിവാദികള്‍ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണെന്ന ഇന്നും നിലനില്‍ക്കുന്ന ശക്തമായ സാമൂഹിക ധാരണയുടെ തുടക്കവും അവിടെ നിന്നായിരുന്നു. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഒരുകൂട്ടം വികസന വിരോധികള്‍ പശ്ചിമഘട്ടത്തിലെ ഈ അപൂര്‍വ്വ ജൈവകലവറയെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. കുന്തിപ്പുഴയ്ക്ക് കുറുകെ വരാനിരുന്ന അണക്കെട്ടിനെ തടയാനും കേരളീയ സമൂഹത്തില്‍ ശക്തമായൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്ത പ്രക്ഷോഭത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലെത്തുമ്പോള്‍ സൈലന്റ്‌വാലിയ്ക്ക് ശേഷം കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തുണ്ടായ ഇടര്‍ച്ചകളെ വിമര്‍ശനാത്മകമായി ഈ ലേഖനം വിലയിരുത്തുന്നു.
Read Moreകാതിക്കുടത്തെ കാളകൂടം-2; പുഴയില്‍ നിന്നൊരുതുടം കാതിക്കുടം
1979ല്‍ ആരംഭിച്ച മൃഗങ്ങളുടെ എല്ലില്‍നിന്നും ഒസ്സീന്‍ എന്ന രാസവസ്തു ഉണ്ടാക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയും വികസനത്തിന്റെ പേരിലാണ് സ്ഥാപിക്കപ്പെട്ടത്, പക്ഷെ പതിവുപോലെ വികസനം ഇവിടെയും പ്രദേശവാസികളുടെ സ്വപ്നങ്ങളെ തകിടം മറിച്ചു. വിഷലിപ്തമായ നാടിനെയും രോഗികളായ ഒരു ജനതയേയുമാണ് അത് ഒടുവില്‍ സൃഷ്ടിച്ചത്. തുടക്കത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കൈയിലുണ്ടായിരുന്ന കൂട്ടുസംരംഭകരായ നിറ്റാ ജലാറ്റിന്റെയും മിത്‌സുബിഷി കോര്‍പറേഷന്റെയും പക്കലേക്ക് എത്തിയതോടെ അമിതലാഭത്വരപൂണ്ട് ഉത്പാദന പ്രക്രിയയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. തദ്ദേശവാസികളോട് പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ പോലും ലംഘിക്കപ്പെട്ടു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കാളകൂടമാകുന്ന കാതിക്കുടത്തെക്കുറിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട്. തുടര്‍ച്ച
Read More