പ്ലാച്ചിമട വോട്ടുബാങ്കല്ല രാഷ്ട്രീയ നിലപാടാണ്
2009 മാര്‍ച്ച് 24ന് പ്ലാച്ചിമട സമരം 2500 ദിവസം പിന്നിടുകയാണ്. സമരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ ഭരണകൂടങ്ങള്‍ പ്ലാച്ചിമടയോടുള്ള അനീതി തുടരുകയാണ്. ലോകമന:സാക്ഷിയുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടും പരിഹാരം കാണാതെ ഇത്രനാള്‍ നീണ്ടുപോയ സമരത്തിന്റെ തുടര്‍ന്നുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം? സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സംസാരിക്കുന്നു.
Read Moreശശി തരൂര്‍ അറിയാന്‍
ശശി തരൂര്‍ കൊക്കകോളയ്ക്ക് ദാസ്യവേലചെയ്തുകൊണ്ട് എഴുതിയതിനോട് വിയോജിച്ച് പ്ലാച്ചിമട ക്യദാര്‍ഢ്യപ്രവര്‍ത്തകര്‍
അദ്ദേഹത്തിന് കത്തയച്ചിരുന്നു. പ്ലാച്ചിമട സമരത്തെ എതിര്‍ത്തും കോളയെ ന്യായീകരിച്ചുമാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ പ്രകടിച്ച അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ട്
പരിസ്ഥിതി വിദഗ്ദ്ധനും ഭൂഗര്‍ഭജല അതോറിറ്റി മെമ്പറുമായ എസ്. ഫെയ്‌സി എഴുതുന്നു
പ്ലാച്ചിമട ഇനിയും ലഭിക്കാത്ത നീതി
സംസ്ഥാന ഭൂജലം സംരക്ഷിക്കുന്നതിനും അതിന്റെ ചൂഷണം ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 2003 ഡിസംബര്‍ 16 മുതല്‍ കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) ആക്ടും സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. എന്നിട്ടും, എന്തുകൊണ്ടോ, കൊക്കക്കോളയ്‌ക്കെതിരായുള്ള സര്‍ക്കാര്‍ നടപടികള്‍ വിജയത്തിലേക്കെത്തുന്നില്ല.
Read Moreഅതിരപ്പിള്ളി സത്യാഗ്രഹം ഒരുവര്‍ഷം പിന്നിടുമ്പോള്‍
2008 ഫെബ്രുവരി 25ന് അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിന്റെയും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പദ്ധതിയുടെ നിര്‍ദേശം വന്നനാള്‍ മുതല്‍ പലതരത്തില്‍ നടന്നുവന്ന സമര പ്രവര്‍ത്തനങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ സമൂഹ മനസാക്ഷിയ്ക്കു മുന്നിലും അധികാരികള്‍ക്ക് മുന്നിലും തുറന്നുകാട്ടുന്നതിലും വിജയിച്ചു. പക്ഷെ ജനകീയ സമരത്തെ വകവയ്ക്കാതെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഡാലോചനകള്‍ ഭരണപക്ഷത്തും കെ.എസ്.ഇ.ബി.യിലുംഇപ്പോഴും നടക്കുന്നുണ്ട്.
Read Moreഅപകടമുയര്‍ത്തുന്ന മാലിന്യസംസ്‌കരണം
മാലിന്യത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു എന്ന പേരില്‍ കൊച്ചിന്‍ പോര്‍ട്ടില്‍ സ്ഥാപിക്കാന്‍ പോകുന്നത് അപകടകരമായ മാലിന്യങ്ങള്‍ കത്തിക്കുന്ന ചൂളയാണെന്ന് (ഇന്‍സിനറേറ്റര്‍), പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നു.
Read Moreഭരണകൂടത്തിന്റെ നല്ല നടത്തിപ്പുക്കാര്‍
പ്ലാച്ചിമട, മുത്തങ്ങ, ആറളം, മൂലംമ്പിള്ളി, എരയാംകുടി, ചെങ്ങറ എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ രൂപപ്പെട്ടുവരുന്ന പ്രക്ഷോഭണങ്ങളില്‍ യഥാര്‍ത്ഥ ബദല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാവുമെന്ന് തീര്‍ച്ചയാണ്. അത്തരം കണ്ടെത്തലുകളെ ഉത്തേജിപ്പിക്കുന്നതിന് പൗരാവകാശ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Read Moreസമരത്തിന്റെ ഭാവനാത്മക നിര്‍വ്വചനങ്ങള്‍
മെയ് 21 മുതല്‍ 23 വരെ മദ്ധ്യപ്രദേശിലെ ബഡ്‌വാനിയില്‍ നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ നേതൃത്വത്തില്‍ നടന്ന സഞ്ജയ് സാംഗ്‌വി അനുസ്മരണ മാദ്ധ്യമ സെമിനാറില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍.
Read Moreമാലിന്യമുക്തമായ പെരിയാറിനുവേണ്ടി
ഏലൂര്‍-എടയാര്‍ മേഖലയിലെ വ്യവസായങ്ങള്‍ പെരിയാര്‍ മലിനീകരിക്കുന്നത് അവസാനിപ്പിക്കുന്നതിനുവേണ്ടി നടന്ന പെരിയാര്‍ രാസ ജീവ സുരക്ഷാ സംഗമത്തിന്റെ ആവശ്യങ്ങള്‍.
Read Moreഭൂസമരം : അന്തസ്സും അഭിമാനത്തോടെയുമുള്ള ജനാധിപത്യ ജീവിതത്തിനായുള്ള അതിജീവനസമരം
കേരളത്തില്‍ വലിയൊരു മാറ്റം സംഭവിക്കുകയാണ്, വിപ്ലവകരം എന്ന് ഏതര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന താരതമ്യേനെ നിശബ്ദമായി മുന്നേറുന്ന സാമൂഹിക പരിഷ്‌കാരം. ഭൂമിയുമായി ബന്ധപ്പെട്ട്, അത് റിയലെസ്റ്റേറ്റ് മാഫിയ അല്ല: ആദിവാസി-ദളിത്, ഭൂരഹിത, കര്‍ഷക തൊഴിലാളി സ്ത്രീ ജീവിതങ്ങളിലെ മാറ്റങ്ങളാണ് കാണുന്നത്.
Read More