മുതലമട: ക്വാറിമടയായി മാറുന്ന കാര്‍ഷികഗ്രാമം
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കാര്‍ഷിക സമൃദ്ധിയുടെ ഹരിതഭൂമിയായിരുന്ന പാലക്കാട് ജില്ലയിലെ മുതലമട ഇന്ന് അനധികൃത ക്വാറികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. തെന്മലയോരം എന്നറിയപ്പെടുന്ന മുതലമടയുടെ കിഴക്കന്‍ മലഞ്ചെരുവ് പകുതിയോളം കാര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ഏറെ ദൂരമില്ലെന്നറിയുന്ന നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയിരിക്കുന്നു.
Read Moreപ്ലാച്ചിമടക്കാര്‍ മറ്റെന്താണ് ചെയ്യേണ്ടത്?
പ്ലാച്ചിമടയിലെ നാശനഷ്ടങ്ങള്‍ക്ക് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി 2011 ഫെബ്രുവരി 24ന് നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്ലാച്ചിമടയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് 2014 ഫെബ്രുവരി 23ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തനിരുന്ന നിരാഹാര സമരം തത്കാലം പിന്‍വലിച്ചു. വാക്കു പാലിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങളുണ്ടാകുമെന്ന്
Read Moreപ്രത്യേക വിചാരണ ട്രിബ്യൂണല്‍ എന്തിന്?
2011 ഡിസംബര്‍ 17ന് കൊക്കക്കോളയുടെ ആസ്തികള്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകൊണ്ട് 22 പേര്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോവുകയും ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
Read Moreവി.എം. സുധീരന് കത്തയച്ചു
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമായിത്തീര്‍ന്ന പ്ലാച്ചിമട സമരത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താങ്കളുടെയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നു.
Read Moreക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.
Read Moreഅമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍കൗണ്‍സില്‍ പ്രസ്താവന
2014 ഫെബ്രുവരി 23 ന് അമ്പിട്ടന്‍തരിശ്ശില്‍ വച്ച് സമരം പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട്
അമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍ കൗണ്‍സില്‍ ക്വാറികള്‍ക്കെതിരെ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് നീങ്ങുന്നു.
അവ്യക്തത മുതലെടുത്ത് ക്വാറികള്‍ക്ക് സഹായം
ഇടുക്കിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 39 ഗ്രാനൈറ്റ് ക്വാറികളുണ്ട്. അതിനെല്ലാം സി.ആര്‍.പി.എസ്. പ്രകാരമുള്ള ലൈസന്‍സാണുള്ളത്. 9-12 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിട്ടുള്ള ഒന്‍പതു ഗ്രാനൈറ്റ് ക്വാറികളും ഇടുക്കിയിലെ വിവിധ താലൂക്കുകളിലായുണ്ട്.
Read Moreജനകീയപ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇടപെടുന്നു
എന്‍.എ.പി.എം കണ്‍വീനേഴ്‌സ് ടീം ജനുവരി 16,17ന് ദില്ലിയില്‍ വച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചത്
Read Moreഅമ്പിട്ടന്‍തരിശ് ക്വാറി: കോളനികളിലെ ദുരിതങ്ങളും പോലീസ് ഇടപെടലുകളും
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട്.
പ്ലാച്ചിമട ജനാധികാര സമരത്തിലേക്ക്
2014 ജനുവരി 30 മുതല്‍ പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന് സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികളില്‍ കൃഷിയുള്‍പ്പെടെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അഹിംസാത്മക, നിയമലംഘന സമരമാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Read Moreകരിമണല്‍ ഖനനം: സ്വകാര്യ-പൊതുമേഖലാ തര്‍ക്കമല്ല, പരിസ്ഥിതി സംവാദമാണ് വേണ്ടത്
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങള്‍ ഇപ്പോഴും ഖനനം പൊതുമേഖലയില്‍ വേണോ
സ്വകാര്യമേഖലയില്‍ വേണോ എന്ന കുറ്റിയില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടേണ്ടത് കരിമണല്‍ ഖനനം ഉയര്‍ത്തുന്ന സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്.
ചീക്കല്ലൂര്‍ പാടത്ത് വിമാനമിറക്കാന്‍ നോക്കേണ്ട
വയനാട്ടിലെ ചീക്കല്ലൂര്‍ എന്ന ഗ്രാമത്തില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനെതിരായ തദ്ദേശീയരുടെ പ്രക്ഷോഭം ശക്തമാവുകയാണ്. നാട്ടുകാര്‍ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന നെല്‍വയലുകള്‍ നികത്തിക്കൊണ്ട് വരാന്‍ പോകുന്ന വിമാനത്താവളത്തിലൂടെ നാടിന്റെ സമഗ്ര പുരോഗതിയാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ ആ പുരോഗതി ഇവിടെ വേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍.
Read Moreപ്ലാച്ചിമട ജനാധികാര യാത്ര സമാപിച്ചു
നവംബര്‍ 25ന് കാസറഗോഡ് നിന്നും ആരംഭിച്ച യാത്ര പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പന്നാലാല്‍ സുരാനയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 1, 2 തീയ്യതികളില്‍ പാലക്കാട് പര്യടനം നടത്തി. തുടര്‍ന്ന് തൃശൂര്‍, ഏറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 11ന് യാത്ര തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.
Read Moreഒറ്റയാള്‍ സമരങ്ങളിലെ ഒറ്റയും ആളും
ഒറ്റയാള്‍ സമരങ്ങള്‍ മിക്കവാറും ജനാധിപത്യസങ്കല്‍പങ്ങളോട് നീതി പുലര്‍ത്താത്തതും തികച്ചും വ്യക്തികേന്ദ്രിതവും അപരനിഷേധത്തില്‍ ഊന്നുന്നതുമായ നിലപാടുകള്‍ പിന്‍പറ്റുന്നതുമായിരിക്കും. ഇതിന്റെ ഏറ്റവും പുതിയ പ്രാദേശിക
ഉദാഹരണമാണ് ജസീറയുടെ സമരമെന്ന്
മണല്‍ത്തറകളുടെ മരണം
ജസീറയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കടത്തീരങ്ങളില്‍ നിന്നും വ്യാപകമായി മണലെടുക്കുന്നതിന്റെ അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു
Read Moreകാപ്പികോയുടെ വിധി കയ്യേറ്റക്കാര്‍ക്ക് പാഠമാകുമോ?
തീരദേശ പരിപാലന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ നെടിയതുരുത്ത് ദ്വീപില്‍ നിര്‍മ്മിച്ച, സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി വിധിയുടെ സാധ്യതകള്‍ പരിസ്ഥിതി പോരാട്ടങ്ങളെ മാറ്റിമറിക്കുന്നതെങ്ങനെയെന്ന്
Read Moreതൊഴിലാളി പ്രസ്ഥാനങ്ങളും പരിസ്ഥിതി സമരങ്ങളും ഒരുമിക്കണം
2013 ഒക്‌ടോബര്‍ 28ന് തൃശൂരില്‍ നടന്ന ശങ്കര്‍ ഗുഹാനിയോഗി അനുസ്മരണ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം. അനിയന്ത്രികമായ ലാഭാര്‍ത്തികളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള, അതിരില്ലാത്ത മൂലധന വികസനത്തെ ചെറുക്കേണ്ടതിനായി തൊഴിലാളി – പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെടുന്നു.
Read Moreമാമ്പ്ര ക്വാറി വിരുദ്ധ സമരം: കടലാസിലുറങ്ങിയ വ്യവസ്ഥകള്‍ക്ക് ജനങ്ങള്‍ നല്‍കിയ താക്കീത്
ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന്, ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ കല്ല് ഖനനം ചെയ്‌തെടുക്കാന്‍ കഴിയാതെ
വന്ന സാഹചര്യത്തില്‍ മാമ്പ്രയിലെ ക്രഷറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പ്രവര്‍ത്തനാനുമതി എയര്‍ അപ്പിലേറ്റ് അതോറിറ്റി റദ്ദുചെയ്യുകയും ചെയ്തു. മാമ്പ്രിയിലെ ജനകീയ സമരം വിജയത്തിന്റെ ഒരു ഘട്ടം പിന്നിട്ടിരിക്കുന്നതായി ഡോ. ബിനു. കെ. ദേവസ്സി
ജലചൂഷണമായിരുന്നില്ല പ്ലാച്ചിമടയിലെ പ്രശ്‌നം
ജലത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നമായി സമരത്തെ വികസിപ്പിക്കുന്നതിന് പകരം നഷ്ടപരിഹാരം വാങ്ങുന്നതിനുള്ള
പ്രശ്‌നമായി പ്ലാച്ചിമട ചുരുക്കപ്പെട്ടിരിക്കുന്നു. ജലത്തിന്റെ മുകളില്‍ ആര്‍ക്കാണ് അധികാരം എന്നതും, കൊക്കക്കോളയുടെ ക്രിമിനല്‍ ബാധ്യതയുമാണ് പ്ലാച്ചിമടയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങളെന്ന്