തെരഞ്ഞെടുപ്പിന്റെ സാധ്യതകള്‍
ഈ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം എന്താകണം എന്നതിനെക്കുറിച്ച് ഒരു ജനകീയ സംവാദം നടത്തുകയാണ് കേരളീയം. സംവാദത്തിനായി കേരളീയം മുന്നോട്ട് വച്ച ചോദ്യാവലിയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തിയ പ്രതികരണങ്ങളും…
Read Moreസുതാര്യത ജനാധിപത്യം ധാര്‍മ്മികത
സത്യസന്ധമെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയുടേതെന്ന നിലയില്‍ പുറത്തുവരുന്നത്. ഇതു പലപ്പോഴും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും. പാര്‍ട്ടിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ജനപ്രതിനിധിക്ക് അതിനൊപ്പം നീങ്ങാനേ പ്രാപ്തിയുണ്ടാകൂ.
Read Moreപൊതുസമൂഹം ഭീരുത്വം വെടിയണം
നിലവിലുള്ള അയല്‍ക്കൂട്ടങ്ങളെഅടിസ്ഥാന നിയോജകമണ്ഡലമായി അംഗീകരിക്കണം. ആ അയല്‍ക്കൂട്ടങ്ങള്‍ അതിന് മുകളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പുരുഷനേയും സ്ത്രീയേയും തെരഞ്ഞെടുക്കണം. അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് സര്‍വ്വസമ്മത തീരുമാനപ്രകാരം മുകള്‍ത്തട്ടിലുള്ള ഭരണസംവിധാനങ്ങളില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നു.
Read Moreരാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം
മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.
Read Moreപൊതുജീവിതത്തിന് ചികിത്സ വേണം
അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.
Read Moreഅടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിയണം
ഭൗതികസുഖങ്ങളോട് ആര്‍ത്തികുറഞ്ഞ, കാര്‍ഷിക പുരോഗതിയിലൂടെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ഒരു കേരളം പ്രതീക്ഷിക്കാനുള്ള അര്‍ഹത പൊതുസമൂഹത്തിനുണ്ട്.
Read Moreപ്രശ്‌നങ്ങള്‍ ഉറക്കെ ഉന്നയിക്കുക
വ്യക്തിക്കുപരി പാര്‍ട്ടിയും, പാര്‍ട്ടിക്കുപരി പ്രസ്ഥാനവും പ്രസ്ഥാനത്തിനുപരി ജനങ്ങളും എന്നൊരു മുന്‍ഗണനാക്രമം ജനപ്രതിനിധികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തങ്ങള്‍ ആത്യന്തികമായി കണക്കുപറയേണ്ടത് ജനങ്ങളോടാണ് എന്ന നിലപാടായിരിക്കും ധാര്‍മ്മികമായി ശരിയായിരിക്കുക.
Read Moreഅഴിമതികളില്ലാത്ത കേരളം
ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ വിലയിരുത്തണമെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. തീര്‍ച്ചയായും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കണം. ഉപാധികളില്ലാത്തതെന്തും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചുവിളിക്കാനുള്ള അധികാരത്തിന് മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
Read Moreഗൗരവം നഷ്ടമായ തെരഞ്ഞെടുപ്പ്
നാളത്തെ കേരളത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഓരോരുത്തര്‍ക്കും അവനവന്റെ ഇച്ഛാശക്തിക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതിന് വികലമായ വിദ്യാഭ്യാസ സമ്പ്രദായം മാറണം.
Read Moreസിവില്‍ സമൂഹം ശക്തിപ്പെടണം
കാര്‍ഷിക-വ്യാവസായിക മേഖലകളുടെ ക്രമീകരണം എങ്ങിനെ വേണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകളും നടത്തണം. പരിസ്ഥിതിക്ക് ദോഷം വരാത്തതരത്തിലുള്ള വികസനം ഏത് തരത്തിലാകണമെന്നും ചര്‍ച്ച ഉയര്‍ന്നുവരണം.
Read Moreഅടിസ്ഥാനചിന്തകള്‍ ഉയര്‍ന്നുവരണം
ജനകീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരു വ്യവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച
അത്യന്താപേക്ഷിതമാണ്. അതിനായി പൊതുസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന കടമയും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പരിസ്ഥിതിപ്രവര്‍ത്തനത്തിന് അപ്പുറമുള്ള റോള്‍ എടുക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.
അസംബന്ധനാടകത്തിലെ അന്ധഭടന്മാര്‍
നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത ഇന്നുമുണ്ടെന്ന് വി.എസ്സിന് വേണ്ടി തെരുവിലിറങ്ങിയവര്‍
ബോധ്യപ്പെടുത്തിയതുമാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ ഏക പ്രതീക്ഷയെന്ന്
പ്രവര്‍ത്തനം നല്‍കിയ പാഠങ്ങള്‍
കഴിഞ്ഞ രണ്ടു വര്‍ഷമായി ഹിന്ദ്‌സ്വരാജ് നൂറാം വാര്‍ഷീകാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
Read Moreപ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൗരസമൂഹത്തോട്
ചെയ്യുവാന്‍ കഴിയുന്ന പലതും ചെയ്യാതിരിക്കുകയും പാടില്ലാത്ത പലതും ചെയ്യുകയും ചെയ്യുന്ന സംവിധാനമായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പൗരസമൂഹം നിഷ്‌ക്രിയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യം
തിരയേണ്ട സാധ്യകള്‍ എന്തെല്ലാമാണെന്ന്
എസ്.പി. രവി വിലയിരുത്തുന്നു.
ജനാധിപത്യവത്ക്കരണത്തിന്റെ പുതിയ സാധ്യതകള്‍
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ വേദികൂടിയാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയഅന്വേഷണത്തിന്റെ ദിശ എന്താകണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കെ. വേണു ഈ അഭിമുഖത്തില്‍
Read Moreആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള ജനാധിപത്യം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കാന്‍ പോകുന്നത് പ്രാദേശിക പ്രശ്‌നങ്ങളാണ്. ജനങ്ങള്‍ അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ മുന്‍ഗണനകള്‍ എന്തെല്ലാമായിരിക്കണമെന്ന് എസ് .ഉഷ സംസാരിക്കുന്നു.
Read Moreഇന്ത്യന്‍ ജനാധിപത്യത്തിന് മാതൃകയായ ഗോത്രപാഠങ്ങള്‍
2009 ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്ത ഗ്രാമം സന്ദര്‍ശിക്കും ആദിവാസികളുടെ അതിഥിയായി താമസിക്കുകയും ചെയ്ത ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.(കഴിഞ്ഞലക്കം തുടര്‍ച്ച)
Read Moreഗോത്രസമൂഹം നല്‍കുന്ന പാഠങ്ങള്‍ 2
മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്തയിലെ ആദിവാസിഗോണ്ട് ഗോത്രത്തോടൊപ്പം താമസിച്ച ലേഖഖന്‍ ഗോത്രസമൂഹത്തിന്റെ ഭരണസാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ആധുനികസംസ്‌കൃതിയുടെ പാകപിഴകളെ ഒര്മ്മപ്പെടുത്തുന്ന അവരുടെ തനത് ചുറ്റുപാടുകളെക്കുറിച്ചും ഗോത്രജൈവികതയുടെ നന്മകളെക്കുറിച്ചും എഴുതുന്നു.
Read More