രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന മാനിഫെസ്റ്റോ
കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ അനുഭവങ്ങളെ പഠിച്ച് വിലയിരുത്താനായി നിയമിച്ച
ഡോ. എം. എ ഉമ്മന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചൂണ്ടിക്കാണിച്ച ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അഡ്വ. കെ.പി. രവിപ്രകാശ്
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വികസന മാനിഫെസ്റ്റോ വേണം
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ കക്ഷികളോ മുന്നണികളോ ഒരു പ്രദേശിക വികസന മാനിഫെസ്റ്റോ മുന്നോട്ട് വയ്ക്കണമെന്നും ജനകീയ ഗ്രാമസഭകള്‍ വിളിച്ചു
ചേര്‍ത്ത് ഓരോ മുന്നണികളും തങ്ങള്‍ക്ക്
മാനിഫെസ്റ്റോയിന്‍ന്മേലുള്ള ഉത്തരവാദിത്വം
ഉറപ്പാക്കണമെന്നും ഈ മാനിഫെസ്റ്റോ
തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമാകണമെന്നും നിരീക്ഷിക്കുന്നു പരിഷത്തിലെ
അഡ്വ. കെ.പി. രവിപ്രകാശ്
ഗിന്നസാട്ടം
മോഹിനിയാട്ടം അഭ്യസിച്ച ഒരു
വനിത, ദിനരാത്രങ്ങള്‍ ഉറക്കമൊഴിച്ച്
ഒരു സ്‌റ്റേജില്‍ ഇടയ്‌ക്കൊക്കെ തലങ്ങും
വിലങ്ങും നടക്കുകയും വല്ലപ്പോഴും മുദ്രകള്‍
എന്ന വ്യാജേന ചില ആംഗ്യങ്ങള്‍
കാണിക്കുകയും കടന്നു വരുന്നവരില്‍
വി.ഐ.പികളായുള്ളോര്‍ക്ക് വന്ദനം
പറയുകയും ബാക്കി സമയം ചുറ്റുമുള്ള
മീഡിയാകുട്ടന്മാരുമായും സുഹൃത്തുക്കളുമായും
കുശലത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ടിരിക്കുക
എന്നുള്ളത് ഗിന്നസ് പദവി നിശ്ചയമായും
നല്‍കാവുന്ന കാര്യമാണ്. ഹേമലതയുടെ
ഗിന്നസ് മോഹിനിയാട്ടത്തിന്
ജ്യോതിവര്‍മ്മയുടെ മറുപടി
തദ്ദേശ സ്വയംഭരണത്തിന് അര്‍ത്ഥമേകാന്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങുക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു
നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ
രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന
കേരളീയം സംവാദം തുടരുന്നു
ഇതൊരു ആനക്കാര്യമാണ്
ഉത്സവങ്ങള്‍ക്ക് ആനപീഡനം കൂടിയേതീരൂ എന്ന്
വാശിപിടിക്കുന്ന ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്.
മത, സാമുദായിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍
അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ മതങ്ങളിലും
നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം
ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ബ്ലോഗര്‍ ഡി. പ്രദീപ്കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു
ആത്മീയത നഷ്ടമാകുന്ന മലയാളികള്‍
വികസനം ഈ രൂപത്തില്‍ അല്ലെങ്കില്‍ ഇതിലും മോശമായ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പൊതുസമൂഹം ഇതിന് ഉത്തരം തിരയേണ്ടത് എങ്ങിനെയാണ്? മൂലമ്പിള്ളി യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോഷി ജോസഫ് സംസാരിക്കുന്നു.
Read Moreതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന സംവാദത്തിന് തുടക്കമിടുകയാണ് കേരളീയം. ഒപ്പം ജനാധിപത്യത്തിലെ അടിസ്ഥാന ഭരണസംവിധാനമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി ഉയര്‍ന്നുവരേണ്ട ജനകീയ അജണ്ടകളും അവതരിപ്പിക്കുന്നു
Read Moreപ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൗരസമൂഹത്തോട്
ചെയ്യുവാന്‍ കഴിയുന്ന പലതും ചെയ്യാതിരിക്കുകയും പാടില്ലാത്ത പലതും ചെയ്യുകയും ചെയ്യുന്ന സംവിധാനമായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പൗരസമൂഹം നിഷ്‌ക്രിയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യം
തിരയേണ്ട സാധ്യകള്‍ എന്തെല്ലാമാണെന്ന്
എസ്.പി. രവി വിലയിരുത്തുന്നു.
പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രിക
ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു പെതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടപെടുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ ഐക്യവേദി രൂപീകരിച്ചിരിക്കുന്നു. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രികയാണ്.
Read Moreകേരള രാഷ്ട്രീയത്തിന് ദീര്‍ഘവീക്ഷണമില്ല
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ജനകീയ അജണ്ടകള്‍
ഏന്തെല്ലാമാണെന്നും ജനകീയ സമരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഡോ. എം.പി. പരമേശ്വരന്‍ സംസാരിക്കുന്നു
ജനാധിപത്യവത്ക്കരണത്തിന്റെ പുതിയ സാധ്യതകള്‍
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ വേദികൂടിയാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയഅന്വേഷണത്തിന്റെ ദിശ എന്താകണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കെ. വേണു ഈ അഭിമുഖത്തില്‍
Read Moreആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള ജനാധിപത്യം
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമായും മാറ്റുരയ്ക്കാന്‍ പോകുന്നത് പ്രാദേശിക പ്രശ്‌നങ്ങളാണ്. ജനങ്ങള്‍ അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ മുന്‍ഗണനകള്‍ എന്തെല്ലാമായിരിക്കണമെന്ന് എസ് .ഉഷ സംസാരിക്കുന്നു.
Read Moreകോടികള്‍ ഒഴുകാതെ, ഭൂമിക്കച്ചവടമില്ലാതെ വരട്ടെ വ്യവസായം
തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളം മുന്നോട്ട് വയ്‌ക്കേണ്ട ജനകീയ വ്യവസായിക നയം എന്താകണമെന്നും പ്രാദേശിക ഉല്‍പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു
Read Moreഎന്തിനാണ് നാം വോട്ടുചെയ്യുന്നത്?
ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?
ഇരകളുടെ രാഷ്ട്രീയം നിര്‍ണ്ണായകമാവും
സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയിലുള്ള പ്രദേശം 99 വര്‍ഷത്തേക്ക് നല്‍കാമെങ്കില്‍ ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം സ്വര്‍ഗമാക്കിതരാമെന്ന് ഏതെങ്കിലും ആഗോള മൂലധന ശക്തി പ്രഖ്യാപിച്ചാല്‍
രണ്ടാമതൊന്നാലോചിക്കാതെ സര്‍വ്വകക്ഷിയോഗം കൂടി സമ്മതം
നല്‍കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം
സമരസപ്പെട്ടിരിക്കുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുന്നു
ചങ്ങലയ്ക്കിടേണ്ട ആനക്കമ്പം
ആനയെ രാജ്യത്തിന്റെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. നാട്ടാനകളെ ഉപയോഗിക്കുന്ന കാര്യത്തിലും ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ആന ഉടമസ്ഥന്മാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആനയില്ലെങ്കില്‍ പൂരവും പെരുന്നാളും ഇല്ലാതാകുമെന്നും മത വിശ്വാസം തകര്‍ക്കപ്പെടുമെന്നും പറയുന്ന ഈ ആന ഉടമസ്ഥന്മാരുടെ ആനപ്രേമം സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള മറയാണെന്നും വര്‍ഷങ്ങളായി ആനകളെ ദ്രോഹിച്ച ചരിത്രം മാത്രമാണിവര്‍ക്കുള്ളതെന്നും തൃശൂരിലെ ആനപ്രേമി സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു
Read Moreഭോപ്പാലും പ്ലാച്ചിമടയും സാധാരണക്കാരന്റെ വിലയും വികസനവും
ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെയും പ്ലാച്ചിമട പ്രശ്‌നത്തിന്റെയും എല്ലാ ചര്‍ച്ചകളും എഴുത്തുകളും നിരാകരിക്കുമ്പോള്‍ തന്നെ ഒരു മന്ത്രിയുടെയോ രാഷ്ട്രീയ നേതാവിന്റെയോ സുരക്ഷാക്രമീകരണത്തിലെ ചെറിയ പാളിച്ചപോലും എങ്ങിനെയാണ് വലിയ വാര്‍ത്തയാകുന്നത്? ഭരണതലത്തിലെ ചില ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയും മാധ്യമങ്ങളുടെയും കൂറ് വികസനത്തിന്റെ ഏത് മാതൃകകളോടാണെന്ന് കെ. ശാരദാമണി വിലയിരുത്തുന്നു
Read Moreകോവളത്തെ കൃത്രിമപാര്: ജുഡീഷ്യല്‍ അനേ്വഷണം വേണം
കോവളത്ത് കേരളാ വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച കൃത്രിമ പാരുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്രവും നീതിയുക്തവുമായ ജൂഡീഷ്യല്‍ അനേ്വഷണവും സോഷ്യല്‍ ഓഡിറ്റിംഗും നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, കേരളാ ടൂറിസം വാച്ചും സംയുക്തമായി ആവശ്യപ്പെടുന്നു. തീര സംരക്ഷണത്തിനായി കടലില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ജിയോ-ടെക്‌സ്റ്റൈല്‍ ബാഗുകള്‍ പദ്ധതി പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കകം തകര്‍ന്ന് തീരത്തടിഞ്ഞു.
Read Moreശോഭ ഹൈടെക് സിറ്റിക്ക് സമീപം ഭൂമാഫിയ വീണ്ടും പണമെറിയുന്നു
വിവാദ ശോഭ ഹൈടെക് സിറ്റിക്ക് സമീപം നിയമങ്ങളില്‍ തിരിമറി നടത്തി ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ സംരക്ഷിത മേഖലയായ വേമ്പനാട്ട് കായല്‍ നിലം നികത്തുന്നു. ദരിദ്ര വള്ളത്തൊഴിലാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പട്ടയം കൊടുത്ത വേമ്പനാട്ട് കായല്‍ ഭൂമിയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചും രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ തിരിമറി നടത്തിയും തുച്ഛമായ വിലയ്ക്ക് വാങ്ങി നികത്തുന്നത്.
Read Moreബജറ്റ് എത്രമാത്രം ഹരിതമാണ്?
ഗ്രീന്‍ഫണ്ട് കണ്ടെത്തി, ഹരിത പദ്ധതികള്‍ വികസിപ്പിച്ച് കേരളത്തില്‍ പച്ചവിരിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിന്റെ ലക്ഷ്യം പരിസ്ഥി സൗഹൃദമാണോ? കേരളീയം ചര്‍ച്ച തുടങ്ങുന്നു
Read More