രാഷ്ട്രീയം, സാഹിത്യം
‘ഉപഭോഗത്തെക്കുറിച്ച് ഒരു പഴഞ്ചന്‍ കാഴ്ചപ്പാടിലേക്ക് നമ്മള്‍ തിരിച്ചു പോകേണ്ടിയിരിക്കുന്നു. നിങ്ങള്‍ കണ്‍സ്യൂം ചെയ്തില്ലെങ്കില്‍ ഇക്കണോമി തകര്‍ന്ന് വീഴുമെന്നാണ് ഇന്നത്തെ സാഹചര്യം. എന്നാല്‍ ഇപ്പോഴത്തെ നിരക്കില്‍ ഉപഭോഗം തുടര്‍ന്നുകൊണ്ടുപോയാലോ പരിസ്ഥിതി തരിപ്പണമാവുകയും ചെയ്യും. തീവ്രമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ പറ്റിയ സമയമാണിത്. പക്ഷേ മനുഷ്യരാശിക്ക് അതിന് കഴിയുമോ എന്ന് ഉറപ്പില്ല. കാരണം സമൂഹത്തെ മുഴുനും പിഴുതെറിയാന്‍തക്ക പ്രവൃത്തികള്‍ ചെയ്തതിന്റെ ഫലമായി ഒരു പാട് സമൂഹങ്ങള്‍ തകര്‍ന്നുവീണ സംഭവങ്ങള്‍ ചരിത്രത്തില്‍ ഇഷ്ടംപോലെ കാണാം.’
Read Moreമന്ത്രി ചിദംബരത്തിന്റെ യുദ്ധങ്ങള്‍
രാജ്യമിന്ന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നം നക്‌സല്‍ ഭീകരതയാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വ്വ സന്നാഹ സൈന്യവുമായി അതിനെ നേരിടാന്‍ കോപ്പുകൂട്ടികഴിഞ്ഞു. വെടിയുണ്ടകള്‍ കൊണ്ട് നടത്തുന്ന ഈ ക്രമസമാധാന സംരക്ഷണ പ്രവര്‍ത്തനത്തിന് ഒരു ഓമനപ്പേരും കിട്ടിയിട്ടുണ്ട്, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്(ഹരിത വേട്ട). പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാദേശിക ജനതയെ കൊള്ളയടിച്ച് ഹരിതവേട്ട നടത്തിക്കൊണ്ടിരിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. സര്‍ക്കാര്‍ ഭാഷ്യത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് സുഗമമായ വഴിയൊരക്കാന്‍ നക്‌സല്‍ ഭീകരതയുടെ പേര് പറഞ്ഞ് ദരിദ്രരായ ജനസമൂഹത്തിന് നേരെ സൈന്യം തോക്കുചൂണ്ടുന്ന കാലമുണ്ടാകുമെന്ന് ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാക്കളായ സമാധാന പ്രിയന്‍മാരുപോലും കരുതിയിട്ടുണ്ടാവില്ല. അത്ഭുതമൊന്നും സംഭവിച്ചില്ല, വിചാരിച്ചതുപോലെതന്നെ കോര്‍പറേറ്റ് വാല പ്രകാശ് കാരാട്ടും സംഘവും നിരായുധനായ പോരാളി ബുദ്ധദേവിനെ മുന്നില്‍ നിര്‍ത്തി നക്‌സല്‍ വേട്ടയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒപ്പം എഡിറ്റോറിയലെഴുതി പ്രേത്സാഹിപ്പിക്കാന്‍ ദി ഹിന്ദു വിനെപ്പേലെ ഒരു ഉത്തമ മാധ്യമ ചങ്ങാതിയും.
സാമ്പത്തിക മന്ത്രിപട്ടം മാറിയിട്ടും ഉദാരീകരണം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം കണ്ടെത്തിയ പുതിയ വഴികളെ വിശകലനം ചെയ്യുകയാണ് അരുന്ധതി റോയ് ഈ ലേഖനത്തില്‍.
നിയമങ്ങളും ജനങ്ങളും പിന്നെ കുറേ പാരകളും
വിവരാവകാശനിയമം 4 വര്‍ഷം പിന്നിടുമ്പോള്‍.
സ്വാതന്ത്ര്യ ലഭ്ധിക്കു ശേഷം ജനാധിപത്യ രീതിക്കനുയോജ്യമായ ആദ്യത്തെ നിയമമാണിതെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഒരു നിയമത്തിനാവശ്യമായ ലാളിത്യവും സുതാര്യതയും ഇതിനുണ്ട്.
ണ്ട