ചങ്ങാത്ത മുതലാളിത്തം, അഴിമതി, ഹിതകരമായ മൗനങ്ങള്‍
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വ്വചനങ്ങളില്‍
ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ, സമനിരപ്പായ കളിസ്ഥലമോ ഒന്നും തന്നെ അത് പ്രദാനംചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്‍ക്കുന്ന,
വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ്
മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.
കാവിവല്‍ക്കരണ കാലത്തെ രാഷ്ട്രീയവും മാദ്ധ്യമങ്ങളും
നാഷണലിസത്തെ സംബന്ധിച്ച് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അതേ സംവാദമാണ് ഇന്ന്
കാവിവല്‍ക്കരണത്തിന്റെ മൂര്‍ത്തിമത്ഭാവമായി നാം കാണുന്നത്. ഭൂരിപക്ഷ ദേശീയതയെ സംബന്ധിച്ച സംവാദം ഇന്ന് സംവാദത്തിന്റെ തലം വിട്ട് പ്രയോഗത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈയൊരു ആശയപരമായ ജീര്‍ണ്ണതയെ എങ്ങിനെ പ്രതിരോധിക്കാം എന്നതായിരിക്കണം നമ്മുടെ മുന്നിലുള്ള സുപ്രധാന ചോദ്യം.
ഗൗരിയുടെ ചോദ്യങ്ങള്‍ ആ മരണത്തോടെ അവസാനിക്കില്ല
ഓരോ ചോദ്യങ്ങളും സ്വാഭിമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉന്നതമായ
ഒരുമയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവരുടെ അവസാനത്തെ ഫോണ്‍ വിളിയില്‍
അവര്‍ പറഞ്ഞത് ചുവപ്പും നീലയും തമ്മില്‍ സാധ്യമാക്കാവുന്ന ഐക്യത്തെക്കുറിച്ചായി
രുന്നു. നമ്മള്‍ തമ്മില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്ന് അവര്‍ വിശ്വസിച്ചു. കാരണം
നമുക്ക് എതിരിടാനുള്ളത് അങ്ങേയറ്റം ശക്തിമത്തായ ഫാസിസത്തോടാണ്.