കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.
Read Moreപ്രളയം കലര്‍ത്തിയ രാസവിഷങ്ങള്‍ പെരിയാറില്‍ മരണം വിതയ്ക്കുന്നു
കഴിഞ്ഞ പ്രളയ കാലത്ത് പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലൂടെ ഇരച്ചുകയറി ഇറങ്ങിയപ്പോയ പ്രളയജലം ഏലൂര്‍-എടയാര്‍ മേഖലയിലാകെ രാസമാലിന്യങ്ങള്‍ പടര്‍ത്തിയിരിക്കുകയാണ്. രാസമാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകി പ്പോയി എന്നതാണ് കമ്പനികളുടെ വാദമെങ്കിലും ഏലൂരിന് താഴെ പെരിയാറിന്റെ ഇരുകരകളി ലുമുള്ള ഗ്രാമങ്ങളിലും വേമ്പനാട് കായലിലും ഇവ പടര്‍ന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Read Moreപെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?
നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?
Read Moreഈ മരണമുഖത്ത് നിന്നും ഞങ്ങള്‍ സമരമുഖത്തേക്ക് തിരികെയെത്തും
13 പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത കൃഷ്ണമൂര്‍ത്തി കിട്ടു സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ട മക്കള്‍ പോരാട്ട കൂട്ട’ത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.
സമരത്തെക്കുറിച്ചും പോലീസ്
നരഹത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചും…
ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം
ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.
Read Moreമലിനീകരണം: മരണസംഖ്യ കൂടുന്നു
മലിനീകരണം മൂലമുണ്ടാകുന്ന ഗൗരവപ്പെട്ട രോഗങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യയില്‍ വര്‍ഷം 25 ലക്ഷം പേരെങ്കിലും മരിക്കുന്നതായി പഠനം. മലിനീകരണം മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സര്‍വേ നടത്തിയ ലാന്‍സെറ്റ് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോളമായിത്തന്നെ മരണനിരക്കിന് പ്രധാന കാരണം മലിനീകരണമാണെന്ന് പഠനം പറയുന്നു.
റിപ്പോര്‍ട്ടിലെ പ്രധാന ഗ്രാഫുകളുടെ മലയാളം പുനരാഖ്യാനം
തെറ്റുപറ്റിയതാര്‍ക്ക്? കോടതിക്കോ, വികസന വിദഗ്ദ്ധര്‍ക്കോ?
കേരളത്തിലെ ആറു നഗരങ്ങളില്‍ പത്തു വര്‍ഷത്തിലധികം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു വിധി ദേശീയ ഹരിത ട്രിബ്യൂണല്‍ 2016 മെയ് 16ന് പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ഒരു ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ചേതോവികാരങ്ങള്‍ എന്തെല്ലാമാണ്? വികസനത്തിന്റെതന്നെ ഒരു പ്രതിസന്ധിയായി ഈ വിധി വായിക്കേണ്ടത് എന്തുകൊണ്ട്?
Read Moreഡീസലിന് വീണ വിലക്ക് ഗതാഗത നയം മാറ്റുമോ?
പൊതു ഗതാഗത സംവിധാനങ്ങളുടെ ആകര്‍ഷണീയതയും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും സ്വകാര്യവാഹനഭ്രമത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നൊരു ദ്വിമുഖ തന്ത്രമാണ് കേരളത്തിന് അഭികാമ്യം. ഡീസല്‍ വാഹന നിയന്ത്രണം അതിലൊരു ഘടകം മാത്രമേ ആകുന്നുള്ളൂ.
Read Moreശബരിമല പശ്ചിമഘട്ടത്തെ പ്ലാസ്റ്റിക് മലയാക്കി മാറ്റുന്നു
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമൂഹമായിരുന്നിട്ടും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്ളിലേക്ക് ജനകോടികള്‍ ഇരച്ചെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വിരളമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച ഈ വിഷയം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.
Read Moreബിജോയ് നന്ദന്‍ റിപ്പോര്‍ട്ട്: പെരിയാര്‍ നദിക്ക് ഒരു പുതിയ ആത്മഹത്യാക്കുറിപ്പ്
പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിതനായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ഡോ. ബിജോയ് നന്ദന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങളും സ്ഥാപിത താത്പര്യങ്ങളും തുറന്നുകാണിക്കുന്നു.
Read Moreഅശാസ്ത്രീയ മാലിന്യ സംസ്‌കരണം: നീലംപേരൂര്‍ സമരം തുടരുന്നു
കൃത്യമായ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സാര്‍ക്ക്, എം. സാന്റ്, കോണ്‍സോ ഫീഡ്‌സ് തുടങ്ങിയ വ്യവസായശാലകള്‍ക്കെതിരായ നീലംപേരൂര്‍ ഗ്രാമനിവാസികളുടെ സമരം തുടരുകയാണ്.
Read Moreമാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം
ആലപ്പുഴ നഗരത്തില്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതുമായ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഏത് പദ്ധതിയേക്കാളും മികച്ചതും പ്രായോഗികവും ആണെന്ന്
Read Moreചാലക്കുടിപ്പുഴയുടെ ഭാവിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചരണം
ഒരു പക്ഷെ, സ്ഥാനാര്‍ത്ഥിത്വത്തിലൂടെയുള്ള ഈ സമ്മര്‍ദ്ദതന്ത്രം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കാതിക്കുടത്തെക്കുറിച്ച് ആരും സംസാരിക്കാന്‍ സാധ്യതയില്ല.
Read Moreവിഴുപ്പ് ഗ്രാമങ്ങള്‍ ഉപഭോഗ നഗരങ്ങളോട്
മാലിന്യത്തിന്റെ ഉറവിടങ്ങളോട് നഗരമാലിന്യങ്ങള്‍ പേറുന്ന കേരളത്തിലെ സമരമുഖങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്ന
അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്ക് മാത്രമാണ് ഇനി പ്രശ്‌നപരിഹാരത്തിലേക്കുള്ള ആത്മാര്‍ത്ഥമായ വഴി തുറക്കാന്‍ കഴിയുന്നത്. മാലിന്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളുടെ മനഃസ്ഥിതിക്കുമുന്നില്‍ ആ ചോദ്യങ്ങള്‍ വയ്ക്കുന്നു
മാലിന്യപ്രശ്‌നത്തിന് പിന്നിലെ മാലിന്യങ്ങള്‍
ഭരണകൂടങ്ങളുടെ രഹസ്യ അജണ്ടകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുകയും പൊതുജന
പങ്കാളിത്തത്തോടെ വികേന്ദ്രീകൃത മാതൃകകള്‍ നടത്തിക്കാണിക്കുകയും ചെയ്യുമ്പോഴാണ് മാലിന്യപ്രശ്‌നത്തിന്റെ
പേരില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ
ഉറപ്പുകളല്ല ഇനി വേണ്ടത്
ലാലൂര്‍ നിവാസികളെ സംബന്ധിച്ച് സമരത്തിന്റെ വിജയം എന്നത് മാലിന്യം അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത് മാത്രമാണ്. അതിനുവേണ്ടിയുള്ള അവരുടെ ശ്രമത്തില്‍ പങ്കാളിയാവുക എന്നതാണ് എന്റെ ലക്ഷ്യം
Read More