ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ഈ സമരം അടയാളപ്പെടുത്തണം
കരള സമൂഹത്തെ ഡീബ്രാഹ്മണൈസ് ചെയ്യാനുള്ള ഒരു ബ്രാഹ്മണ്യവിരുദ്ധ പ്രസ്ഥാനമായി ‘ശബരിമല ആദിവാസികള്‍ക്ക്’ എന്ന ഈ മൂവ്‌മെന്റ് മാറേണ്ടതുണ്ട്. അതാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ആദിവാസികളുടെ അവകാശങ്ങളും സ്ത്രീകളുടെ തുല്യതയും സാധ്യമാകണമെങ്കില്‍ ഡീ ബ്രാഹ്മണൈസേഷന്‍ നടക്കേണ്ടതുണ്ട്. അതിന്റെ പ്രോജ്ജ്വലമായ തുടക്കമാണ് തന്ത്രികള്‍ പടിയിറങ്ങുക എന്ന വാക്യം.
Read Moreശബരിമലയില്‍ ആദിവാസികള്‍ക്ക് അവകാശമുണ്ട്
ശബരിമലയെ സംബന്ധിച്ച മലഅരയരുടെ വാമൊഴി ചരിത്രത്തിന് നിയമസാധുത ലഭിക്കേണ്ടതുണ്ട് എന്ന് മലഅരയ സമുദായാംഗവും സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ അധ്യാപകനുമായ ഡോ. അഭിലാഷ്. ടി
Read Moreആദിവാസി-ദലിത് വിഭാഗങ്ങളും കേരള നവോത്ഥാനവും
സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള അധികാരം ഇല്ല എന്നത് ഭരണഘടനയുമായി ബന്ധപ്പെട്ടല്ല പൊതുസമൂഹം കാണുന്നത് എന്ന് എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.വി. ബിജുലാല്‍
Read Moreശബരിമല സ്ത്രീപ്രവേശനം: ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന
യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത് ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.
Read Moreഈ മരണമുഖത്ത് നിന്നും ഞങ്ങള്‍ സമരമുഖത്തേക്ക് തിരികെയെത്തും
13 പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത കൃഷ്ണമൂര്‍ത്തി കിട്ടു സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ട മക്കള്‍ പോരാട്ട കൂട്ട’ത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.
സമരത്തെക്കുറിച്ചും പോലീസ്
നരഹത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചും…
ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം
ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.
Read Moreതുരുത്തി തിരുത്ത് ആവശ്യപ്പെടുന്നു
ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിലുള്ള പട്ടികജാതി കോളനികള്‍ ഒഴിപ്പിക്കപ്പെടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ റോഡ് വികസനത്തിനെതിരെ സമരം ചെയ്യുന്ന തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംസാരിക്കുന്നു.
Read Moreകാലാവസ്ഥക്കെടുതികള്‍ വികസന പുനര്‍ചിന്ത ആവശ്യപ്പെടുന്നു
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഏറെയും ജീവിതസമരങ്ങളാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പരിസ്ഥിതി സംരക്ഷണമാകുന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കുന്ന വികസനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. വിനാശകരമായ വികസനം വേണ്ട എന്ന് വളരെ കൃത്യമായിത്തന്നെയാണ് അവര്‍ പറയുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ സമരങ്ങള്‍ പറയുന്നു എന്ന് മാത്രം.
Read Moreആവാസവ്യവസ്ഥാ മനുഷ്യരോട് വികസനം ചെയ്യുന്നതെന്ത്?
പൊതുബോധം ഏപ്പോഴും ഉയര്‍ത്തുന്ന ഒരു ചോദ്യം ‘ആദിവാസികള്‍ക്കും വികസിക്കണ്ടേ?’ എന്നതാണ്. മാനുഷികമായും സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകേണ്ട ‘പുരോഗതി’യെ ഈ ‘വികസന’ പൊതുബോധം പ്രതിനിധാനം ചെയ്യുന്നുണ്ടോ?
Read Moreഅട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും
അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയിലും താഴെയായി. 1950-ല്‍ ആയിരത്തോളം കുടിയേറ്റക്കാര്‍ മാത്രമുണ്ടായിരുന്ന അട്ട പ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. അട്ടപ്പാടിയിലെ ഈ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്‌കാസനവുമായി ബന്ധമുണ്ട്.
Read Moreആദിവാസി കേരളവും ഘടനാപരമായ അക്രമവും
എന്തുകൊണ്ടാണ് അരികു വത്കരിക്കപ്പെട്ട ജനങ്ങളുടെ സേവനത്തിനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമ-ഭരണ-സംവിധാനങ്ങള്‍ അതേ ജനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത്? ചട്ടങ്ങള്‍ ചിട്ടയില്ലാത്ത, ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായ പരിണാമങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?
Read More