കണ്ണീരിന്റെ വ്യാകരണം
പ്ലാച്ചിമടയില്‍ കോളക്കമ്പനി പൂട്ടേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സെക്രട്ടറി പറയുമ്പോള്‍ ഏതു രാജ്യതാത്പര്യങ്ങളുടെ പേരിലാണതെന്ന് ഒരൊറ്റ പത്രത്തിലും വിശകലനം ചെയ്യപ്പെട്ടില്ല. പ്ലാച്ചിമടയെന്ന ഗ്രാമത്തിലെ കുടിവെള്ളം വറ്റിച്ച് കൃഷിഭൂമി മുഴുവന്‍ വിഷം കലര്‍ത്തിയ കമ്പനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്ന സെക്രട്ടറി നാടുവാഴുമ്പോള്‍ അമേരിക്കയില്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്ന വൃദ്ധനെ എന്തിനു തിരിച്ചുകൊണ്ടുവന്ന് ശിക്ഷിക്കണം? ഭോപ്പാലുകള്‍
സംഭവിച്ചുകൊണ്ടേയിരിക്കും; പക്ഷേ നമുക്ക് വികസനം വേണ്ടെന്നു വയ്ക്കാനാകുമോ എന്ന് ഒരിക്കല്‍ ചോദിച്ചത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തന്നെയാണ്. നാട്ടുകാരുടെ പൊതുനന്മയ്ക്കുതകുന്ന പദ്ധതികളല്ല, മറിച്ച് കമ്പനികളുടെ നിക്ഷേപതാത്പര്യങ്ങളാണ് രാജ്യവികസനത്തിനാവശ്യം എന്നല്ലേ ഈ രാജശാസനങ്ങള്‍ വിളിച്ചു പറയുന്നത്?
പമ്പയില്‍ മുങ്ങുമ്പോള്‍ ഓര്‍ക്കേണ്ടത്
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുമെത്തുന്ന ലക്ഷകണക്കിന് ഭക്തന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് ഭരണാധികാരികള്‍. ഒരു വര്‍ഷം ഭണ്ഡാരപ്പെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കുവച്ച് നോക്കിയാല്‍ ശബരിമലയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ പോരാ എന്ന പരാതിയും പ്രബലമായുണ്ട്. പക്ഷെ ഓരോ മണ്ഡലകാലത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന വനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പമ്പാനദിയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആരാണുള്ളത്. പണത്തിന് മുകളില്‍ പരുന്തും പറക്കും.
Read More