വിഴിഞ്ഞം പദ്ധതിയും റോഡ് വീതികൂട്ടലും: ജനവിരുദ്ധതയുടെ വികസനരൂപങ്ങള്‍
നരേന്ദ്രമോദിയുടെ വിശ്വസ്ഥ സഹായി ഗൗതം അദാനിയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമാണ് വിഴിഞ്ഞത്തിന്റെ ഗുണഭോക്താക്കള്‍. റോഡ് വീതികൂട്ടല്‍ പദ്ധതിയുടേത് വന്‍കിട കാര്‍ നിര്‍മ്മാണ കമ്പനികളും. ഈ കുത്തകമുതലാളിമാര്‍ക്കുവേണ്ടിയുള്ള അനാവശ്യ കടഭാരം കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.
Read Moreദേശീയപാത വികസനത്തിന്റെ പിന്നിലെ അഴിമതി തുറന്നുകാണിച്ചു
ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിച്ചിരിക്കുന്ന നിലപാടിനെ എതിര്‍ത്തുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചത്.
Read Moreഇരകളുടെ രാഷ്ട്രീയം നിര്‍ണ്ണായകമാവും
സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയിലുള്ള പ്രദേശം 99 വര്‍ഷത്തേക്ക് നല്‍കാമെങ്കില്‍ ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം സ്വര്‍ഗമാക്കിതരാമെന്ന് ഏതെങ്കിലും ആഗോള മൂലധന ശക്തി പ്രഖ്യാപിച്ചാല്‍
രണ്ടാമതൊന്നാലോചിക്കാതെ സര്‍വ്വകക്ഷിയോഗം കൂടി സമ്മതം
നല്‍കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം
സമരസപ്പെട്ടിരിക്കുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുന്നു
കരാറുകാരന്റ സ്വന്തം മട്ടാഞ്ചേരി പാലം
കേരളത്തില്‍ ബി.ഒ.ടി ഹൈവേകള്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ബി.ഒ.ടി ടോള്‍ റോഡുകളുടെ പ്രശ്‌നമെന്താണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് മട്ടാഞ്ചേരി പാലം. എറണാകുളത്ത് ഗാമണ്‍ ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിച്ച മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ പേരില്‍ കമ്പനി നടത്തിയ പകല്‍ക്കൊള്ള 45 മീറ്ററിനും ബി.ഒ.ടി റോഡിനും വേണ്ടി വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമോ?
Read Moreബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം
ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.
Read Moreബി.ഒ.ടി പാത: സര്‍വ്വകക്ഷി സംഘത്തിന്റെ നിവേദനം
ബി.ഒ.ടി വ്യവസ്ഥയില്‍ ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഭരണ -പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും വിഷയത്തില്‍ ഇടപെടുകയും നിലപാട് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായി വന്നു. തുടര്‍ന്ന് ജനകീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് അവര്‍ തയ്യാറാക്കിയ നിവേദനമാണിത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതികവും സാമൂഹികവുമായി നിരവധി നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്ക് തിരസ്‌കരിക്കാനാകാത്ത തരത്തില്‍ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഒരു ചരിത്രരേഖയായി ഇത് വായിക്കപ്പെടും.
Read Moreപ്രശ്‌നം ദേശീയപാതയുടെ 45 മീറ്ററല്ല; ബി.ഒ.ടിയാണ്
കേരളത്തിലെ ജനസാന്ദ്രത കാരണമാണു ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയാക്കുന്നതിന് എതിര്‍പ്പുണ്ടാകുന്നത് എന്ന രീതിയിലാണു മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.
Read More