കിഴക്കമ്പലം ട്വന്റി-ട്വന്റി: ഈ കോര്‍പ്പറേറ്റ് ജനാധിപത്യം ആരെയാണ് പരാജയപ്പെടുത്തുന്നത്?
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ കിഴക്കമ്പലം
സീറ്റിലും മത്സരിക്കുകയാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ടര വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘടനയായ ട്വന്റി-ട്വന്റി. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പരിപാടികളിലൂടെ രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന ട്വിന്റി-ട്വന്റി
ജനാധിപത്യത്തെ പരാജയപ്പെടുത്തുകയാണെന്ന്
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജനകീയസമരപക്ഷത്ത് നിന്നും
പാരിസ്ഥിതിക വിനാശങ്ങള്‍ക്കും വിഭവ ചൂഷണത്തിനും അഴിമതിക്കും അവകാശലംഘനങ്ങള്‍ക്കും എതിരായി ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ ഇലക്ഷനിലും ഫലപ്രദമായി ഇടപെടാന്‍ കഴിയും വിധം കരുത്താര്‍ജ്ജിരിക്കുന്നു. പരിമിതികളും അഭിപ്രായഭിന്നതകളും നിലനില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലവും പ്രചരണവും പ്രതീക്ഷനല്‍കുന്നുണ്ട്.
Read Moreകരിമണല്‍ ഖനനം: സ്വകാര്യ-പൊതുമേഖലാ തര്‍ക്കമല്ല, പരിസ്ഥിതി സംവാദമാണ് വേണ്ടത്
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങള്‍ ഇപ്പോഴും ഖനനം പൊതുമേഖലയില്‍ വേണോ
സ്വകാര്യമേഖലയില്‍ വേണോ എന്ന കുറ്റിയില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടേണ്ടത് കരിമണല്‍ ഖനനം ഉയര്‍ത്തുന്ന സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്.
ജനകീയസമരങ്ങളുടെ രാഷ്ട്രീയരൂപീകരണം: സങ്കീര്‍ണ്ണതകള്‍, സാധ്യതകള്‍
പാരിസ്ഥിതിക ആധിപത്യത്തിന്റെയും വികസനാധിനിവേശത്തിന്റെയും സാമൂഹികാനീതികളുടെയും
അവകാശലംഘനങ്ങളുടെയും ഇരകളാകുന്നവരുടെ മുന്‍കൈയില്‍ ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ക്ക്
എന്തുകൊണ്ടാണ് ഒരു പൊതുരാഷ്ട്രീയം നിര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്? സമരാനുഭവങ്ങളില്‍ നിന്നും സംസാരിക്കുന്നു.
നയങ്ങള്‍ തിരുത്തപെട്ടിട്ടില്ല
പ്ലാച്ചിമടക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ കൊക്കകോളയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ വേഗത്തില്‍ നീങ്ങുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ആര് ഭരിച്ചാലും കേരളത്തിന്റെ വ്യവസായ വകുപ്പില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിക്കാവുന്നതാണ്.
Read Moreഅനുഷ്ഠാനകലയും വ്യായാമവുമാകുന്ന സമരം
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂസമരം നടത്തുമ്പോള്‍ ഉന്നയിക്കേണ്ട പ്രശ്‌നം എന്താണ്? ഭൂരഹിതര്‍ക്കെല്ലാം ‘ഒരു തുണ്ട് ഭൂമി’ നല്‍കുകയെന്നതാണോ അവരുയര്‍ത്തേണ്ട ആവശ്യം? തങ്ങളുടെ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടരലക്ഷത്തോളം ഭൂരഹിത കുടുംബങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുസെന്റ് ഭൂമി വീതം കിടപ്പാടമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പറയുന്നുണ്ട്. ഇതു നടപ്പിലാക്കിയാല്‍ സി.പി.എം നടത്തിയ ഭൂസമരം വിജയമാകുമോ?
Read Moreഎമര്‍ജിംഗ് കേരള : മാറ്റം ലേബലില്‍ മാത്രം
കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കുന്നതിനും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കിമാറ്റുന്നതിനുമായി നടത്തുന്ന ‘എമര്‍ജിങ് കേരള’പരിപാടി യഥാര്‍ത്ഥത്തില്‍ കേരളത്തെ വില്‍ക്കാന്‍ വേണ്ടി
ഷോക്കേസില്‍ വയ്ക്കുകയാണ്
ജലസാക്ഷരതയില്ലാത്ത കേരളം
പൈപ്പില്‍ വെള്ളം വന്നില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍
കുടവുമെടുത്ത് സമരം ചെയ്യുന്നിടത്ത് അവസാനിക്കുന്നു കേരളീയരുടെ ജലരാഷ്ട്രീയം. ജലസ്രോതസ്സുകള്‍ നഷ്ടപ്പെട്ടാല്‍ വാട്ടര്‍ അതോറിറ്റിക്കും വെള്ളം തരാന്‍ കഴിയില്ല എന്ന കാര്യത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നില്ല. നമ്മുടെ രാഷ്ട്രീയം അജൈവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിലെ ഇടപെടലുകളില്‍ അതാണ് പ്രതിഫലിക്കുന്നതെന്ന്
സി.ആര്‍. നീലകണ്ഠന്‍
വികസനം കരുണാകരന്‍ സ്‌റ്റൈല്‍
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ഒന്ന് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ആധിപത്യമുള്ള മദ്ധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് വികസന സങ്കല്‍പ്പത്തെ അട്ടിമറിച്ച നേതാവാണ് കരുണാകരന്‍
Read Moreഎന്തിനാണ് നാം വോട്ടുചെയ്യുന്നത്?
ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?
ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്
ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ സജീവമാണ്.
ഇത്തരം സംഘടനകളും അവര്‍ ഉയര്‍ത്തുന്ന സമരങ്ങളും വലിയ
വലിയ സമരങ്ങളെ നിര്‍ജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇപ്പോഴും
പറഞ്ഞുപോരുന്നത്. അതിനു പിന്നില്‍ എത്രത്തോളം ശരിയുണ്ട്?
വികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
Read Moreകിനാലൂരിലെ വികസനം എന്ത്?
ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കാനില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ തെരുവിലുറങ്ങുമ്പോഴും ആയിരക്കണക്കിനേക്കര്‍ ഭൂമി സര്‍ക്കാര്‍ മാഫിയകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടെ കിനാലൂരില്‍നിന്ന് ഒരനുഭവം.
Read More