കാലാവസ്ഥക്കെടുതികള്‍ വികസന പുനര്‍ചിന്ത ആവശ്യപ്പെടുന്നു
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഏറെയും ജീവിതസമരങ്ങളാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പരിസ്ഥിതി സംരക്ഷണമാകുന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കുന്ന വികസനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. വിനാശകരമായ വികസനം വേണ്ട എന്ന് വളരെ കൃത്യമായിത്തന്നെയാണ് അവര്‍ പറയുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ സമരങ്ങള്‍ പറയുന്നു എന്ന് മാത്രം.
Read Moreകലങ്ങിമറിയുന്ന കടലും കടലോര ജീവിതങ്ങളും
മാറുന്ന കാലാവസ്ഥ കടലിനോടും കടലോരങ്ങളോടും ചെയ്യുന്നതിന്റെ തീവ്രത പലരൂപത്തിലും ലോകം അറിഞ്ഞുതുടങ്ങിയെങ്കിലും കുറേക്കൂടി വ്യക്തമായ ധാരണകള്‍ അക്കാര്യത്തില്‍ ഇനിയും രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഓഖി അടക്കമുള്ള സമീപകാല ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടലും കാലാവസ്ഥയും എത്രമാത്രം പരസ്പരബന്ധിതമാണെന്നും, കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍പോലും എത്ര രൂക്ഷമായാണ് കടലിനെയും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരേയും ബാധിക്കുന്നതെന്നും വ്യക്തമാക്കുന്നു.
Read Moreകടല്‍ കത്തുന്നു, കടല്‍ത്തീരങ്ങള്‍ മായുന്നു.
ആഗോള താപനവും കാലവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നത്. പ്രകടമായി കണ്ടുതുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടേയും തീരദേശ ജീവിതങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു.
Read Moreകാട്, കാടര്‍, കാലാവസ്ഥ: താളം തെറ്റുന്ന പാരസ്പര്യങ്ങള്‍
ചോലക്കാടുകളെ സംരക്ഷിച്ച് പുഴകളെ സമ്പന്നമാക്കുന്ന, താഴ്വാരങ്ങള്‍ക്കും തീരങ്ങള്‍ക്കും വേണ്ടി മലകളില്‍ നിന്നും പുഴകളെ താഴേക്ക് ഒഴുക്കുന്ന, കാട് തങ്ങളുടേതാണ് അവകാശപ്പെടാതെ തങ്ങള് കാടിന്റെതാണെന്ന ബോധത്തില്‍ ജീവിക്കുന്ന കാടര്‍ ആദിവാസി വിഭാഗത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കുന്നു?
Read More