ഞങ്ങള്‍ സംസാരിക്കുന്നത് വ്യത്യസ്തമായ വികസനത്തെക്കുറിച്ച്
കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം, ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം നമ്മുടെ പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് കടന്നുകളയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെയാണ് നാം ചോദ്യം ചെയ്യുന്നത്. എന്താണ് നിങ്ങളുടെ മുന്‍ഗണന? എന്താണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്?
Read Moreവികസനവും പരിസ്ഥിതിയും: നീതിയുടെ അവഗണിക്കപ്പെട്ട തലം
വികസനത്തേയും പരിസ്ഥിതിയേയും കുറിച്ചുള്ള സംവാദത്തിന്റെ വളരെ കാതലായ ഭാഗത്തേക്ക് നീതിയെ കൊണ്ടുവരുന്നതിനുള്ള വഴികള്‍ എന്തെല്ലാമാണ്?
Read Moreഇത് തൊഴില്‍ ദായകമല്ല, തൊഴില്‍ ധ്വംസന വികസനം
പുത്തന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇത്, വിചാരിച്ചതുപോലെയുള്ള തൊഴില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. കൃത്രിമബുദ്ധിയുടെയും ആട്ടോമേഷന്റെയും ദിനംപ്രതിയുള്ള വളര്‍ച്ച മനുഷ്യാദ്ധ്വാനത്തെ
അധികപ്പറ്റാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ പ്രകൃത്യാധിഷ്ടിത ജീവിതത്തെയും
ഉപജീവനത്തെയും അത് താറുമാറാക്കുന്നു.
മനുഷ്യസമൂഹത്തിലെ ഊര്‍ജ്ജപ്രവാഹത്തെ എങ്ങനെ മനസ്സിലാക്കണം ?
പാരിസ്ഥിതിക ബോദ്ധ്യങ്ങളെ പ്രശ്‌നാധിഷ്ഠിതമായി കാണാതെ അതിന്റെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയപരവുമായ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സോഷ്യലിസ്റ്റ് വീക്ഷണം കാലാനുസൃതമായി പൊളിച്ചെഴുതണം… സമ്പദ്‌വ്യവസ്ഥയിലെ ഊര്‍ജ്ജപ്രവാഹത്തെ സംബന്ധിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന പ്രമുഖ സൈദ്ധാന്തികന്‍ ഡോ. സാഗര്‍ധാര സംസാരിക്കുന്നു.
Read Moreഹിംസയുടെ സമ്പദ്ശാസ്ത്രവും അനീതി നിറഞ്ഞ വികസനവും
മൈത്രിയിലും സഹകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായാണ് സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പ്. ഹിംസയുടെ സമ്പദ്ശാസ്ത്രത്തിന്റെ ആധിക്യം സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പിനെ കഷ്ടത്തിലാക്കുന്നു. കുറച്ചുപേരുടെ ലാഭത്തിനായി ഒരു വലിയ ജനസമൂഹത്തിന്റെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്നതിനാണ് ഹിംസയുടെ സമ്പദ്ശാസ്ത്രം ഊന്നല്‍ നല്‍കുന്നത്.
Read Moreകേരളം ഉടന്‍ പരിഗണിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
ഭൂവുടമസ്ഥത-കൃഷി-ഭക്ഷ്യസ്വയംപര്യാപ്തത, ഊര്‍ജ്ജ മേഖല, ആരോഗ്യ മേഖല, വ്യവസായം/വ്യാവസായിക മലിനീകരണം/തൊഴില്‍/സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ രംഗം, വിഭവസംരക്ഷണം, സാമൂഹ്യനീതി/ലിംഗനീതി/മനുഷ്യാവകാശം, ജനാധികാരം/വിഭവാധികാരം/ഭരണനവീകരണം/വിവരാവകാശ നിയമം, നഗരവത്കരണം/നഗരമാലിന്യസംസ്‌കരണം/പാര്‍പ്പിടം/സ്വകാര്യമൂലധന നിക്ഷേപങ്ങള്‍, ഗതാഗതം/ദേശീയപാത സംരക്ഷണം/സുസ്ഥിര മാര്‍ഗ്ഗങ്ങള്‍…
Read Moreഅട്ടപ്പാടിയുടെ ഭാവിയെന്ത് ?
ഫ്യൂഡല്‍ മൂല്യങ്ങള്‍ നിലനിന്ന മലബാറിലേക്ക് തെക്കിന്റെ വികസന ആധുനികതയുടെ മൂല്യങ്ങള്‍ വ്യാപിച്ചത് കുടിയേറ്റം വഴിയാണ്. റബ്ബര്‍, പ്ലാന്റേഷന്‍, സ്ത്രീധനം, ഭൂമിയെ ‘കടുംവെട്ടു’ വെട്ടി പണമുണ്ടാക്കല്‍ എന്നീ അധിനിവേശമൂല്യങ്ങള്‍ ഗോത്രമൂല്യങ്ങളെ തരം താഴ്ത്തി. ഗോത്ര ആത്മീയതയെയും അവരുടെ പാരിസ്ഥിതിക ആത്മീയതയെയും തരം താഴ്ത്തി. ‘മല്ലീശ്വരന്‍’ രവിവര്‍മ്മ ചിത്രങ്ങളിലെ ശിവന്റെ ബ്യൂട്ടിപാര്‍ലര്‍ രൂപമായി ചുരുങ്ങി. സ്ത്രീദൈവങ്ങളുടേത് ഏതു പ്രകൃതി സ്ഥലത്തേയും ദേവാലയമാക്കുന്ന തുറസിന്റെ ആത്മീയത ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടു.
Read Moreവികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
Read More