സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreവികസനത്തിന് എന്തൊരു സ്പീഡ്
മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിച്ചവര്‍ എവിടെ?
സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാതെ സമരം ചെയ്തവര്‍ക്ക് എന്ത് സംഭവിച്ചു?
ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫുമൊത്ത് ഒരു അന്വേഷണ യാത്ര
വേദാന്തയും വനപരിപാലനത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങളും
ഒറീസ്സയിലെ നിയംഗിരിയില്‍ ഖനനം നടത്താനുള്ള വേദാന്തയുടെ
നീക്കത്തിന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തിരിച്ചടി നല്‍കിയിരിക്കുന്നു. ലാഞ്ചിഗഡിലുള്ള വേദാന്തയുടെ അലൂമിനിയം റിഫൈനറിക്ക് വേണ്ടി ഖനനം
നടത്താനാണ് ഒറീസ്സാ മൈനിംഗ് കോര്‍പ്പറേഷന്‍ മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നത്. ഇത് നിഷേധിച്ച പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി
സംരക്ഷണ നിയമപ്രകാരം കമ്പനി അടച്ചുപൂട്ടാത്തതിനും പ്ലാന്റ് കൂടുതല്‍
പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കാരണംകാണിക്കല്‍ നോട്ടീസുകളും
വേദാന്തയ്ക്ക് നല്‍കി. പ്രകൃതി വിഭവങ്ങളിലധിഷ്ഠിതമാണ് ജീവിതമെന്ന് തിരിച്ചറിയുന്ന ആദിവാസി ജനതയുടെ വിജയമാണിതെന്നും വനാവകാശ നിയമത്തിനെതിരെയുണ്ടായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ വിജയം
വിലയിരുത്തപ്പെടേണ്ടതെന്നും ഡൗണ്‍ ടു എര്‍ത്ത് എഡിറ്റര്‍
സുനിത നാരായണന്‍ നിരീക്ഷിക്കുന്നു
മൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക
വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.
Read Moreവികസന ആസൂത്രണം നെടുമ്പാശ്ശേരി മോഡല്‍!
ആയിരക്കണക്കിന് കുടുംബങ്ങളെ തന്ത്രങ്ങളും കുതന്ത്രങ്ങളുമുപയോഗിച്ച് ഒഴിപ്പിച്ചെടുത്ത് നിര്‍മ്മിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്ന് ഗോള്‍ഫ് കോഴ്‌സിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി ഒഴിപ്പിച്ചെടുത്ത ഭൂമിയെ തൃശ്ശൂര്‍-എറണാകുളം റെയില്‍വേ ലൈന്‍ നെടുകെ പിളര്‍ക്കുന്നതിനാല്‍ റണ്‍വേ എങ്ങിനെ സ്ഥാപിക്കുമെന്ന് സംശയിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടി കിട്ടിയിരിക്കുന്നു
Read Moreവികസന ഫാസിസത്തിന്റെ ഇരുമ്പുമറകള്‍
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ കണക്കിലെടുക്കാതെ വികസനപദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്ന് പറഞ്ഞിരുന്നവരെ വികസന വിരോധികളാക്കി ചിത്രീകരിച്ച് ആക്ഷേപിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെ കൈയൂക്ക്‌കൊണ്ട് നേരിടുന്ന ശൈലിയിലേക്ക് നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ സംവാദ പരിസരത്തെ അനുസരണയുള്ള മൗനത്തിലേക്ക് പരിണമിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി നടത്തിയ അക്രമത്തിന് ഇരയായ സി.ആര്‍. നീലക്ണ്ഠന്‍ കേരളീയവുമായി നടത്തിയ സംഭാഷണം.
Read More