പെല്ലറ്റ് വെടിയുണ്ടകള്‍ക്ക് ഒന്നും പരിഹരിക്കാന്‍ കഴിയില്ല
കാശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭൗതികമായ
സുസ്ഥിതിയേക്കാള്‍ മാനസികമായ സന്തുഷ്ടിയാണ് പുലരേണ്ടത്. കശ്മീരികള്‍ക്ക്
സ്വീകാര്യമായ ഒരു രാഷ്ട്രീയ പരിഹാരം ഉരുത്തിരിഞ്ഞുവന്നാല്‍ മാത്രമേ അത്
സംഭവിക്കുകയുള്ളൂ. പല രാഷ്ട്രീയ വിദഗ്ധരും അഭിപ്രായപ്പെടുന്നതുപോലെ
സ്വയംഭരണാവകാശം തന്നെയാകും പരിഹാരം.
അഴിമതിയല്ല, അസമത്വമാണ് അടിസ്ഥാന പ്രശ്‌നം
സന്നദ്ധസേവകരെയല്ലാതെ, സ്ഥിരം ഉദ്യോഗസ്ഥരെ നമുക്ക് ആവശ്യമുണ്ടോ? പലരും സേവന കാലയളവ് മുഴുവന്‍ സ്വന്തം ഉന്നമനത്തിനായി ഉപയോഗിച്ചവരാണ്. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ നേരിട്ട് പങ്കാളികളാകുന്ന കാലം വരുമ്പോള്‍ ഇത്രയധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരുന്നതില്ല.
Read More