കേരളത്തിലെ ആന്ത്രോപോസീന്‍ തയ്യാറെടുപ്പ്: മരണത്തിലേക്കുള്ള രണ്ട് ഹ്രസ്വ സന്ദര്‍ശനങ്ങള്‍

മരണത്തെ മുഖാമുഖം നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളിലൂടെ കേരളം കടന്നുപോയിട്ടും നമ്മള്‍ ആ അവസ്ഥയെ അതിജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2018ലും 2019ലും ഉണ്ടായ പ്രളയകാലത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. സുഖകരമായ കാലാവസ്ഥയുള്ള, 3000 മില്ലി ലിറ്റര്‍ മഴ എല്ലാ വര്‍ഷവും കിട്ടുന്ന, അതുകൊണ്ടുതന്നെ എല്ലായിടത്തും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രദേശം. ആ ധാരണയാണ് 2018ലെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുപോയത്.

Read More

അധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി, ലുലു ഷോപ്പിംഗ് മാളിന് എതിരെ

കാട്ടില്‍ നിന്നും ഏറെ അകലെയുള്ള നഗരങ്ങളുടെ ആര്‍ത്തികള്‍ സാക്ഷാത്കരിക്കുന്നതിനും ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി കാട് ഒരു വിഭവമായി സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഭാവനാത്മകമായി മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സാധ്യത. ആ ചോദ്യം പരിഗണിക്കാനേ തയ്യാറാകുന്നില്ല എന്നതുകൊണ്ടാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്രസക്തമാകുന്നത്.

Read More

ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ
എന്ന തിരിച്ചറിവാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലുള്ളത്. സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ് എങ്ങിനെയാണ് ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന്
റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Read More

ബഹളങ്ങളല്ല, വ്യക്തതകളാണ് ആവശ്യം

ഏറ്റവും കുറഞ്ഞ വിനാശത്തോടെ എന്ത് പരിഹാരം തേടാം എന്നതിന് കൂടിയാലോചനകള്‍ വേണം. അതിന് ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ നടക്കുന്ന അനാവശ്യ ബഹളം ഒഴിവാക്കുക എന്നതാണ്. ബഹളത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടമാണ് നമുക്കുള്ളത്. ബഹളത്തേക്കാള്‍ അപകടമാണതെന്ന് ഡോ. ടി.വി. സജീവ്

Read More

നെല്ലിയാംപതിക്കാടുകളില്‍

വലിയ കിണ്ണത്തേക്കാള്‍ വലുപ്പത്തിലുള്ള കാല്‍ചുവടുകളുമായി മലമുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും. തെന്നിയും തെന്നാതെയും, വഴി തെളിച്ച് എനിക്കു മുന്നേ നടന്നുപോയ ഒരു കൊമ്പന്‍.

Read More