ഈ ആനകളോട് എന്നാണ് അല്പം അലിവ് കാണിക്കാന്‍ കഴിയുക?
കേരളത്തില്‍ ഇത് ഉത്സവങ്ങളുടെയും പൂരങ്ങളുടെയും കാലമാണ്. തൃശൂര്‍പൂരം കൂടി ആഗതമാകുന്നതോടെ ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും കൊഴുപ്പ് കൂടും. ഈ ആരവങ്ങള്‍ക്കിടയില്‍ പൂരപ്രേമികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടാനകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ആശങ്കകളെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും നിബന്ധനകള്‍ നിലവില്‍ വന്നിട്ടും ആന പീഡനം മറയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ വസ്തുതകള്‍ പങ്കുവയ്ക്കുന്നു നാട്ടാനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ്
Read Moreആന ചന്തവും ചങ്ങലയും
ആനയില്ലാതെ എന്ത് ആറാട്ട്? ആനയില്ലാതെ എന്ത് ഉത്സവം? എന്നിങ്ങനെയുള്ള സചിത്ര ചോദ്യ ചിഹ്നങ്ങളും പ്രതിഷേധ അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആന ഉടമകളുടേയും ഉത്സവകമ്മിറ്റികളുടേയും പൂരാസ്വാദകരുടേയും പക്ഷത്തുനിന്നു നോക്കിയാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികം തന്നെ. ലോകത്തിലെ ഏറ്റവും വലിയ കള്‍ച്ചറില്‍ സിംഫണി എന്ന് ഡചഋടഇഛ വിശേഷിപ്പിച്ച തൃശ്ശൂര്‍പൂരത്തില്‍ നിന്നും ആനയെ മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ടാവും ബാക്കി?
Read Moreഇതൊരു ആനക്കാര്യമാണ്
ഉത്സവങ്ങള്‍ക്ക് ആനപീഡനം കൂടിയേതീരൂ എന്ന്
വാശിപിടിക്കുന്ന ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്.
മത, സാമുദായിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍
അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ മതങ്ങളിലും
നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം
ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ബ്ലോഗര്‍ ഡി. പ്രദീപ്കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു
ചങ്ങലയ്ക്കിടേണ്ട ആനക്കമ്പം
ആനയെ രാജ്യത്തിന്റെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. നാട്ടാനകളെ ഉപയോഗിക്കുന്ന കാര്യത്തിലും ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ആന ഉടമസ്ഥന്മാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആനയില്ലെങ്കില്‍ പൂരവും പെരുന്നാളും ഇല്ലാതാകുമെന്നും മത വിശ്വാസം തകര്‍ക്കപ്പെടുമെന്നും പറയുന്ന ഈ ആന ഉടമസ്ഥന്മാരുടെ ആനപ്രേമം സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള മറയാണെന്നും വര്‍ഷങ്ങളായി ആനകളെ ദ്രോഹിച്ച ചരിത്രം മാത്രമാണിവര്‍ക്കുള്ളതെന്നും തൃശൂരിലെ ആനപ്രേമി സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു
Read More