വനാവകാശ നിയമം: എന്താണ് കേരളത്തിലെ സ്ഥിതി?
2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ എങ്ങനെയാണ് നിയമത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നതെന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട്
അവകാശം കിട്ടിയിട്ടും പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്
വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…
വനാവകാശകമ്മിറ്റിയില്‍ അംഗമാണെന്ന് പോലും അറിയാത്ത കാലമുണ്ടായിരുന്നു
വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…
അതിരപ്പിള്ളിയിലെ നവരാഷ്ട്രീയം
പുഴയുടെയും കാടിന്റെയും നഷ്ടം മാത്രമല്ല, ഗോത്രവര്‍ഗ്ഗാരായ കാടര്‍ ആദിവാസികളുടെ
അവകാശങ്ങള്‍, വെള്ളച്ചാട്ടത്തെ ആശ്രയിക്കുന്ന ദലിത് വിഭാഗങ്ങള്‍, കുടിവെള്ളം-ജലസേചനം-
ടൂറിസം എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ പുഴ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ തുടങ്ങിയ
നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയം രചിക്കുകയാണ്
അതിരപ്പിള്ളി ഡാം വിരുദ്ധ സമരമെന്ന്
അതിരപ്പിള്ളിയില്‍ ആദിവാസികള്‍ ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍
വനാവകാശ നിയമം (2006) തുറന്നിട്ട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ വാഴച്ചാല്‍
മാതൃകയെ തകര്‍ത്തുകളയുന്നതിനുള്ള ശ്രമമാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം
തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം ഇവിടെ ലംഘിക്കപ്പെടുകയാണ്.
നില്‍പ്പ് സമരം: ഗോത്രസ്വയംഭരണം പാരിസ്ഥിതികമാണ്
ആദിവാസി നില്‍പ്പ് സമരം ഉന്നയിക്കുന്ന ഗോത്ര സ്വയംഭരണം
എന്ന അവകാശത്തെ നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ്?
സ്വയംഭരണം എന്തുകൊണ്ട് പാരിസ്ഥിതികവും സ്ഥായിയുമാണ്?
അധികാരസങ്കല്‍പ്പം തിരുത്തിയ ആദിവാസി സമരങ്ങള്‍
ആദിവാസി മേഖലകള്‍ സ്വയംഭരണ പ്രദേശങ്ങളായി മാറേണ്ടതിന്റെ ചരിത്രപരമായ കാരണങ്ങളെന്തെന്നും സ്വയംനിര്‍ണ്ണയാധികാരം യാഥാര്‍ത്ഥ്യമാകേണ്ടത് പൗരസമൂഹത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ബാധ്യതയാകുന്നത് എന്തുകൊണ്ടെന്നും
Read Moreകാടര്‍ കാടിന്റെ അവകാശികളായപ്പോള്‍
തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു. വനാവകാശ നിയമ പ്രകാരമുള്ള അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നും വനസംരക്ഷണത്തിന് അത് എങ്ങനെ സഹായകമാകുന്നുവെന്നും വിശദമാക്കുന്നു മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും
ഭൂവുടമസ്ഥാവകാശത്തിന്റെ ഉടച്ചുവാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അടിസ്ഥാന പരിസരത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. ഭൂമിയുടെ പുനര്‍വിതരണത്തിനായി, ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും അവയുടെ മുദ്രാവാക്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല.
Read Moreവനാവകാശ നിയമം: വിഭവാധികാരവും ജനാധിപത്യവും വിശാലമാകുമ്പോള്‍
വോട്ട് ചെയ്യുന്നതിനപ്പുറം, തീരുമാനങ്ങളെടുക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് അധികാരമില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിയ നിയമമാണ് വനാവകാശ നിയമം (2006). പൊതുവിഭവങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്ന തരത്തില്‍ ജനാധിപത്യം നിഷ്‌ക്രിയമായ കാലത്തും, വനഭൂമിയുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗോത്രജനതയുടെ ഗ്രാമസഭകള്‍ക്ക് ലഭ്യമായിരിക്കുന്ന വനാവകാശ നിയമം ഇന്ത്യന്‍ ജനാധിപത്യത്തിലെ ആശാവഹമായ ചുവടുവയ്പ്പാണ്.
Read Moreസംശയങ്ങള്‍ ദൂരീകരിക്കപ്പെടണം
ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30ന് ആണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. വനാവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? തുടര്‍ പംക്തിയുടെ ആദ്യഭാഗമായി സംസാരിക്കുന്നു, വനാവകാശ നിയമം യാഥാര്‍ത്ഥ്യമാകുന്നതിനായി പ്രവര്‍ത്തിക്കുന്ന പശ്ചിഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍
Read More