മാലിന്‍ ദുരന്തം: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ?
മഹരാഷ്ട്രയിലെ പൂനെ ജില്ലയിലെ മാലിന്‍ എന്ന ആദിവാസി ഗ്രാമത്തില്‍
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് (2014 ജൂലൈ 30ന്) ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നു.
ഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?
Read Moreഅധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം
പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.
Read Moreപശ്ചിമഘട്ട സംരക്ഷണം തെരഞ്ഞെടുപ്പ് അഭ്യാസമായപ്പോള്‍
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏറെക്കാലമായി തുടരുന്ന കോലാഹലങ്ങള്‍ ഒടുവില്‍ തെരഞ്ഞെടുപ്പിന്റെ കളിക്കളത്തിലെ കേവലമൊരു കാല്‍പ്പന്തായി മാറുകയും പശ്ചിമഘട്ട സംരക്ഷണം എന്ന ലക്ഷ്യം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെയും മതമേധാവിത്വത്തിന്റെയും ഇരയായിത്തീര്‍ന്ന പശ്ചിമഘട്ടം നമുക്ക് മുന്നില്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങളെന്തെല്ലാമാണ്?
Read Moreബിഷപ്പിനും ഹൈറേഞ്ച് സമിതിക്കും നിഗൂഢ അജണ്ടകളുണ്ട്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിത്വം പോലും നിഷേധിക്കപ്പെട്ടിട്ടും
നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, കത്തോലിക്കസഭയുടെ മുന്‍കൈയില്‍ നടക്കുന്ന
അസത്യപ്രചരണങ്ങളെ പ്രതിരോധിക്കുന്ന പി.ടി. തോമസ് സംസാരിക്കുന്നു.
പരിസ്ഥിതി ലോലതയേയും ജനാധിപത്യത്തെയും ഭയപ്പെടുന്നവര്‍
കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ജനജീവിതം അസാധ്യമായിത്തീരും എന്ന പ്രചരണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാര്‍ത്ഥത്തെ മനസ്സിലാക്കാന്‍ പോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിന്റെ പല കോണുകളില്‍ നിന്നും പുറപ്പെട്ടുവരുന്നത്.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കുമ്പസാരിക്കുന്നു
മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: എതിര്‍പ്പുകള്‍ക്ക് കാരണം ധനകേന്ദ്രീകൃത ശീലങ്ങള്‍
പാരിസ്ഥിതികമായ ഭരണവ്യവസ്ഥയിലേക്ക് സമൂഹവും ഭരണസംവിധാനങ്ങളും മാറണമെങ്കില്‍ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എന്താണ് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ സമൂഹത്തിലുണ്ടാകണം. നിലവില്‍ അതില്ലാത്തതുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പഞ്ചായത്തുകള്‍ ഇത്രയും മാരകമായ രീതിയില്‍ പ്രതികരിക്കുന്നത്.
Read Moreസംരക്ഷണമോ ധൂര്‍ത്തോ, എന്താണ് വേണ്ടത്?
കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് , പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ വേണ്ടവിധം വിശകലനം ചെയ്യുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ചില ബദല്‍ ചട്ടക്കൂടുകളും ശുപാര്‍ശകളും മുന്നോട്ട് വയ്ക്കുന്നുവെന്ന് മാത്രം.
Read Moreസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .
സ്വന്തം കുഞ്ഞിനെ കൊല്ലുന്നവര്‍
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ
മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്.
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു
പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരമുണര്‍ത്തുന്നത്. കേരളത്തിലെ
ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് ഈ പ്രചരണത്തിന് കരുത്തുപകരും.