മൂന്നാറില്‍ പിന്നീട് എന്താണ് സംഭവിച്ചത്?
മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് പെമ്പിളെ ഒരുമെ സമരം വാര്‍ത്തകളില്‍ നിറയുന്ന നാളുകളില്‍
ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു ഗോമതി. തുടര്‍ന്ന് നടന്ന തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളെ ഒരുമയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗോമതി 1400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേവികുളം ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പെമ്പിളെ ഒരുമെയുടെ നേതൃത്വവുമായി അവര്‍ അകലുകയുണ്ടായി. പെമ്പിളെ ഒരുമെ എന്താണ് ലക്ഷ്യമാക്കിയതെന്നും ഭാവി പരിപാടികള്‍ എന്തെല്ലാമാണെന്നും അവര്‍ സംസാരിക്കുന്നു.