മുലപ്പാലില്‍ എങ്ങനെ വിഷമെത്തിക്കാം ?
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ധീരമായ നിലപാടെടുത്ത അപൂര്‍വ്വം സര്‍ക്കാര്‍
ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് ഡോ. വി.എസ് വിജയന്‍. സൈലന്റ്‌വാലി, അതിരപ്പിള്ളി,
വളന്തക്കാട് തുടങ്ങിയ വിഷയങ്ങളിലും ജൈവ കൃഷിനയമുണ്ടാക്കാനും മുഖ്യ പങ്ക് വഹിച്ചു. സാക്കോണ്‍ മുന്‍ ഡയറക്ടറും കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും
ഇപ്പോള്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന
ഡോ. വി.എസ് വിജയന്‍ പ്രശസ്ത പക്ഷി നിരീക്ഷനായ ഡോ. സലീം അലിയുടെ ശിഷ്യരില്‍
പ്രമുഖനുമാണ്. അദ്ദേഹം കേരളീയത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.
യഥാര്‍ത്ഥ ഹരിത വിപ്‌ളവവുമായി സുഭാഷ് പാലേക്കര്‍
ദീര്‍ഘകാലം കാട്ടില്‍ ജീവിച്ച് കാട്ടിലെ ജൈവവ്യവസ്ഥയെ സൂക്ഷമായി പഠിച്ച് ആ അറിവുകള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രയോഗിച്ചപ്പോള്‍ ലഭിച്ച അദ്ഭുതകരമായ ഫലങ്ങളുമായാണ് പാലേക്കര്‍ ഹരിതവിപ്‌ളവത്താല്‍ വിഷഭൂമികളായി മാറിയ വിളഭൂമികളിലേക്കിറങ്ങുന്നത്.
Read More