തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാത്ത രാഷ്ട്രീയ ചോദ്യങ്ങള്‍

കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ മണ്ഡലത്തിന്റെയും ഭാവിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ സംഗതികള്‍ ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പലതും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലമെന്ന നിലയില്‍ ആവിര്‍ഭവിച്ചവയാണ്. സത്യാനന്തര കാലത്ത് ലോകത്ത് പലയിടത്തും സംഭവിക്കുന്നതിന്റെ ചില അനുരണനങ്ങള്‍. മറ്റ് ചിലത് കേരളം എന്ന ഏറെ സവിശേഷതകളുള്ള ഒരു സമൂഹത്തില്‍ മാത്രം സംഭവിക്കുന്നവയാണ്. എന്തെല്ലാമാണ് അക്കാര്യങ്ങള്‍?  

Read More

ഹാദിയ: മതം കുടുംബം സമൂഹം

ഒരു പ്രത്യേകതരം വിശ്വാസപ്രമാണങ്ങളും അതില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ഒരാള്‍ മറ്റൊരുതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളെ മനസ്സിലാക്കി അത് ജീവിതചര്യയാക്കി മാറ്റാന്‍ തീരുമാനിക്കുന്ന സ്വാഭാവിക പ്രക്രിയയായി മതപരിവര്‍ത്തനത്തെ നമുക്ക് കാണാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

Read More

കൃഷ്ണ പാടുകയാണ്, പുറമ്പോക്കുകളെ വീണ്ടെടുക്കാന്‍

കര്‍ണ്ണാടക സംഗീതത്തിന്റെ പരമ്പരാഗത വഴികളില്‍ നിന്നും തികഞ്ഞ ബോധ്യങ്ങളോടെ വഴിമാറി നടക്കുന്ന ടി.എം. കൃഷ്ണ ചെന്നൈ നഗരത്തിന്റെ കുപ്പത്തൊട്ടിയായിത്തീര്‍ന്ന എന്നോറിലെ പുറമ്പോക്കിലിരുന്ന് പാടിയ ‘ചെന്നൈ പുറമ്പോക്ക് പാടല്‍’ പൊതുവിനെ വീണ്ടെടുക്കാനുള്ള സംഗീത ഇടപെടലായി മാറുകയാണ്.

Read More

ഇടതുസര്‍ക്കാരും സേനയുടെ മനോവീര്യവും

ദൈവദത്തമായ അധികാരമാണ് തങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന പഴയ നാട്ടുരാജാക്കന്മാരെപ്പോലെ എന്തുകൊണ്ടാണ് ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഇടതുസര്‍ക്കാര്‍
പ്രവര്‍ത്തിക്കുന്നത്? കേരളത്തില്‍ അരങ്ങേറുന്ന ജനവിരുദ്ധ പോലീസിംഗിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു.

Read More

അസ്ഥാനത്തായ ശരത് സ്മരണ

അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ
സഹായത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വരാനിരിക്കുന്ന വസന്തം’ തെറ്റായ പ്രതിനിധാനങ്ങള്‍കൊണ്ട് കല്ലുകടിയായിത്തീര്‍ന്നെന്ന് ഹര്‍ഷാദ് നിരീക്ഷിക്കുന്നു

Read More