പശുവര്‍ഗീയതയെ ആര്‍ക്കാണ് പേടി?
വിശ്വമംഗള ഗോഗ്രാമയാത്രയെക്കുറിച്ച് എന്‍.പി. ജോണ്‍സണും വര്‍ഗീസ് തൊടുപറമ്പിലും കേരളീയത്തിന്റെ ഡിസംബര്‍ –
ഫെബ്രുവരി ലക്കങ്ങളില്‍ നടത്തിയ സംവാദം തുടരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ അഭിവാജ്യഘടകമാണ് ഗോസംരക്ഷണമെന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ വാദത്തെ പശുവിനെ മുന്നില്‍ നടത്തിച്ച് പ്രത്യക്ഷത്തില്‍ ജനക്ഷേമകരവും പ്രോത്സാഹജനകവുമായ ഒരു കൃഷി പരിഷ്‌കരണയജ്ഞം ഏറ്റെടുക്കുന്നതിലൂടെ ആര്‍.എസ്സ്. എസ്സ് ലക്ഷ്യമിടുന്നത് ഒരു ഹിന്ദു സാംസ്‌കാരിക ദേശീയതയുടെ നിലമൊരുക്കല്‍ തന്നെയാണെന്ന് ഈ ലേഖനം സ്ഥാപിക്കുന്നു
വിശ്വ(അ) മംഗള ഗ്വാഗ്വാ യാത്ര
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന ചില സംഘടനകള്‍ പശുസംരക്ഷകരായി അവതരിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള മാര്‍ഗ്ഗം പശുവിലൂടെ ആകണമെന്ന് ഉദ്‌ഘോഷിക്കുന്ന ഇവര്‍ കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് വിശ്വമങ്കളഗോഗ്രാമ യാത്ര എന്ന പേരില്‍ പശുക്കളേയും അതിലൂടെ പരിസ്ഥിതിയേയും അതിലൂടെ ഗ്രാമങ്ങളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
Read More