പ്രളയം കലര്‍ത്തിയ രാസവിഷങ്ങള്‍ പെരിയാറില്‍ മരണം വിതയ്ക്കുന്നു
കഴിഞ്ഞ പ്രളയ കാലത്ത് പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലൂടെ ഇരച്ചുകയറി ഇറങ്ങിയപ്പോയ പ്രളയജലം ഏലൂര്‍-എടയാര്‍ മേഖലയിലാകെ രാസമാലിന്യങ്ങള്‍ പടര്‍ത്തിയിരിക്കുകയാണ്. രാസമാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകി പ്പോയി എന്നതാണ് കമ്പനികളുടെ വാദമെങ്കിലും ഏലൂരിന് താഴെ പെരിയാറിന്റെ ഇരുകരകളി ലുമുള്ള ഗ്രാമങ്ങളിലും വേമ്പനാട് കായലിലും ഇവ പടര്‍ന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Read Moreഏലൂര്‍ എടയാര്‍ മാരക മലിനീകരണപ്രദേശങ്ങള്‍
അറുപത് വര്‍ഷത്തെ വ്യവസായവത്കരണം, വ്യവസായശാലകളുടെ
കേന്ദ്രീകരണം, വ്യവസായ മാലിന്യസംസ്‌കരണത്തിലെ പോരായ്മകള്‍ എന്നിവ മൂലം അങ്ങേയറ്റം മലിനീകരിക്കപ്പെട്ട ഒരു പ്രദേശമാണ് എലൂര്‍-എടയാര്‍ വ്യവസായമേഖല. ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോകത്തിലെ 35-ാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും സ്ഥാനമുള്ള ഈ സ്ഥലത്തെ പ്രദേശിക ജനസമൂഹം നാളുകളായി ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ജീവിത സമരത്തിലാണ്