കാട് വിളിക്കുന്നുണ്ടാകാം, വഴിയുണ്ടെങ്കില്‍ മാത്രം പോവുക
ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല കാടിന്റെ സൗന്ദര്യത്തെ, സത്യത്തെ. എന്നാല്‍ എന്‍.എ. നസീര്‍ ക്ലിക്കുചെയ്തപ്പോഴെല്ലാം കാടും കാട്ടുമൃഗങ്ങളും അതിന്റെ എല്ലാ ഭാവങ്ങളേയും ആ ക്യാമറയിലേക്ക് പകര്‍ന്നൊഴുക്കി. കാടും കാടന്‍ ഫോട്ടോഗ്രാഫറും തമ്മിലുള്ള അതീന്ദ്രിയ വന്യബന്ധത്തിന്റെ നിറഭേദങ്ങള്‍ ആ ഫോട്ടോകളില്‍ നിറഞ്ഞുനിന്നു. ഈ പച്ചപ്പുകള്‍ ഇതുപോലെ
തുടരേണ്ടതുണ്ടെന്ന് കാഴ്ച്ചക്കാരനോട് ആ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരിലപോലും അനങ്ങാതെ കാട്ടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായി ചെന്ന്, കാട്ടിലലിഞ്ഞുചേര്‍ന്ന വനസഞ്ചാരി എന്‍.എ. നസീര്‍
പശ്ചിമഘട്ടാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
കാട് പോയാല്‍ കൃഷിയും പോകും
മണ്ണിന്റെ മേല്‍ വിഷബീജങ്ങള്‍ വിതറുന്ന ‘പുരോഗതിക്ക്’ നേരെയുള്ള കലാപമാണ് ജൈവകര്‍ഷകനായ കെ.വി. ദയാലിന്റെ ജീവിതം. രചനാത്മകമായ ആ സമരത്തെ ജീവതം തന്നെയാക്കിമാറ്റിയ അദ്ദേഹം ജൈവകൃഷിയിലൂടെ മണ്ണിന്റെ
ഹൃദയത്തില്‍ തൊട്ടുകൊണ്ട് ഊര്‍വ്വരതകളിലേക്ക് അതിനെ തിരികെകൊണ്ടുവരുന്നു. ശുദ്ധമായ ഭക്ഷണം എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം കൃഷിയില്‍ കാടിനുള്ള പങ്കിനെ തിരിച്ചറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. സ്വന്തമായൊരു കാട് കൃഷിയിടത്തില്‍ സൂക്ഷിക്കുന്ന ദയാലണ്ണന്‍
പശ്ചിമഘട്ടത്തെയും കൃഷിയേയും കുറിച്ച് സംസാരിക്കുന്നു.
സൈക്കിള്‍ ഒരു സംസ്‌കാരമാണ്
സൈക്കിളിനെ കേന്ദ്രകഥാപാത്രമാക്കി 20 ലക്കങ്ങള്‍ നീണ്ടുനിന്ന യൂറോപ്യന്‍ യാത്രാനുഭവങ്ങള്‍ കേരളീയം യനക്കാരുമായി പങ്കുവച്ച യാത്രികന്‍ സൈക്കിളിനോടുള്ള ആത്മബന്ധവും സൈക്കിളിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും വിവരിക്കുന്നു…
Read Moreഭോപ്പാലിന്റെ സമരപാഠങ്ങള്‍
മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങള്‍ പിടഞ്ഞുമരിച്ച ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തമായ ഭോപ്പാല്‍ ദുരന്തം 27 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതി തേടുകയാണ്. 1984 ഡിസംബര്‍ രണ്ടിലെ ദുരന്തരാത്രി ജീവിതം അസാധ്യമാക്കിത്തീര്‍ത്ത നിരവധി ജീവനുകള്‍ ഇന്നും ഭോപ്പാലില്‍ നരകയാതന അനുഭവിക്കുന്നു. ദുരന്തത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ഭോപ്പാലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമാകാതെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. തലമുറകളിലേക്ക് വ്യാപിക്കുന്ന രാസവിഷത്തിന്റെ സാന്നിദ്ധ്യം ഇന്ന് ഭോപ്പാലിനെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ യൂണിയന്‍ കാര്‍ബൈഡിന് മുന്നില്‍ മുട്ടുമടക്കാതെ ഈ കൊടിയ ദുരന്തത്തിന്റെ ഇരകള്‍ പോരാട്ടം തുടരുകായാണ്. ഭോപ്പാലിന്റെ നീതിക്ക്‌വേണ്ടി 1984 മുതല്‍ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സത്യനാഥ് സാരംഗി
ഭോപ്പാല്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു