ഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു
പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…
കരിമണലെടുക്കാന്‍ ഇനിയും ഇതുവഴി വരരുത്
ലോകത്തിലെ ഏറ്റവും വിലയേറിയ ധാതുമണല്‍ നിക്ഷേപങ്ങള്‍ക്ക് മുകളില്‍ കഴിയേണ്ടിവരുന്ന
ഒരു ജനതയുടെ ജീവിതം എന്നും ആര്‍ത്തിയുടെ കഴുകന്‍ കണ്ണുകളാല്‍ വേട്ടയാടപ്പെടും
എന്നതാണ് നീണ്ടകരയ്ക്കും ആറാട്ടുപുഴയ്ക്കും ഇടയിലുള്ള തീരദേശ ഗ്രാമങ്ങളുടെ അനുഭവം.
പരമ്പരാഗത തീരം കടലിലാഴ്ന്നുപോയ ഖനനമേഖലയിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?