പൊങ്ങച്ച മൂല്യത്തിന്റെ മേള
വീണ്ടും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍! കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഈ അടിപൊളി ഷോപ്പിംഗ് മാമാങ്കം എന്താണ് കേരളീയര്‍ക്ക് നല്‍കുക? നല്ല കച്ചവടം, നല്ല ലാഭം ? പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ
ഭീഷണാമായ കാലത്ത് അനാവശ്യമായി കൂടുതല്‍ ആര്‍ത്തി പിടിച്ച് വാങ്ങിപ്പിക്കുന്ന ഈ അപകട തന്ത്രം
മലയാളികളെ നാശത്തിലേക്കാണോ വഴി തിരിച്ചു വിടുന്നത്…?
പണമെന്ന് കേട്ടാല്‍ മലയാളപത്രവും വാ പിളര്‍ക്കും
മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളുടെ കൈയില്‍ നിന്നും പണം വാങ്ങി വാര്‍ത്ത ചമച്ച പത്രങ്ങളുടെ കഥ പി. സായിനാഥ് അടുത്തിടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇന്ത്യന്‍ മാധ്യമ ലോകത്തെ നാണം കെടുത്തിയ ഇതേ തന്ത്രം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രം പരീക്ഷിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പണം കെടുക്കാനുണ്ടെങ്കില്‍ ഏത് സ്ഥാനാര്‍ത്ഥിയും പത്രത്താളുകളില്‍ ധീരനായെത്താം. വായനക്കാര്‍ സൂക്ഷിക്കുക.
Read More