പെല്ലറ്റ് വെടിയുണ്ടകള്‍ക്ക് ഒന്നും പരിഹരിക്കാന്‍ കഴിയില്ല
കാശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ ഭൗതികമായ
സുസ്ഥിതിയേക്കാള്‍ മാനസികമായ സന്തുഷ്ടിയാണ് പുലരേണ്ടത്. കശ്മീരികള്‍ക്ക്
സ്വീകാര്യമായ ഒരു രാഷ്ട്രീയ പരിഹാരം ഉരുത്തിരിഞ്ഞുവന്നാല്‍ മാത്രമേ അത്
സംഭവിക്കുകയുള്ളൂ. പല രാഷ്ട്രീയ വിദഗ്ധരും അഭിപ്രായപ്പെടുന്നതുപോലെ
സ്വയംഭരണാവകാശം തന്നെയാകും പരിഹാരം.
നിലയ്ക്കാത്ത കല്ലേറുകളും മുറിവേറ്റ താഴ്‌വരയും
കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ അറിയണമെങ്കില്‍ താഴ്‌വരയില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കണം. കാശ്മീര്‍ താഴ്‌വരയില്‍ കലാപങ്ങള്‍ നിലയ്ക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് യാത്രതിരിച്ച
ഫാ. അഗസ്റ്റിന്‍ വട്ടോലി കാശ്മീര്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു