ഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?
Read Moreസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .