ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍
വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?
അതിരപ്പിള്ളിയില്‍ ആദിവാസികള്‍ ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍
വനാവകാശ നിയമം (2006) തുറന്നിട്ട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ വാഴച്ചാല്‍
മാതൃകയെ തകര്‍ത്തുകളയുന്നതിനുള്ള ശ്രമമാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം
തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം ഇവിടെ ലംഘിക്കപ്പെടുകയാണ്.
ഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു
പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…
അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ
കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.
Read Moreകൊച്ചി മെട്രോ റെയില്‍: ഒരു നഗരത്തിന്റെ കിതപ്പുകള്‍
സമഗ്രവീക്ഷണത്തോടെ പരിഹരിക്കപ്പെടേണ്ട കൊച്ചിയുടെ ഗതാഗത വികസനത്തെ മെട്രോ എന്ന ഏകപരിഹാരം എങ്ങനെയെല്ലാം അവഗണിക്കുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട്.
Read More