ജനകീയ സമരങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടകള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സമരശബ്ദമുയര്‍ത്താന്‍ നിരവധി ജനകീയ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ‘വികസനം’ ഒരു പൊതു മുദ്രാവാക്യ
മായി ഏറ്റുപാടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രചരണത്തില്‍ സജീവമാകുമ്പോള്‍ ആ വികസനത്തിന് വിമര്‍ശനവുമായി, തങ്ങളുടെ ദുരനുഭവങ്ങളെ പൊതുനന്മ ലക്ഷ്യമാക്കി ചര്‍ച്ചയ്ക്കുവയ്ക്കുകയാണ് ഈ സമരങ്ങള്‍
പശ്ചിമഘട്ട സംവാദയാത്ര: മുന്‍വിധികളില്ലാതെ മലകളുടെ മടിത്തട്ടിലേക്ക്
യുവസമൂഹത്തിന്റെ കൂട്ടായ്മയായയൂത്ത് ഡയലോഗ് 2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട സംവാദയാത്ര വേറിട്ട സമീപനരീതികൊണ്ട് വ്യത്യസ്തമായ ഒരു ശ്രമമായി മാറുകയാണ്. തദ്ദേശീയരുമായി സംവദിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ മലയോരഗ്രാമങ്ങളിലൂടെ യാത്രികര്‍ നടന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പകുതി വഴിയില്‍ അവര്‍ വിലയിരുത്തുന്നു.
Read Moreമുതലമട: ക്വാറിമടയായി മാറുന്ന കാര്‍ഷികഗ്രാമം
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ കാര്‍ഷിക സമൃദ്ധിയുടെ ഹരിതഭൂമിയായിരുന്ന പാലക്കാട് ജില്ലയിലെ മുതലമട ഇന്ന് അനധികൃത ക്വാറികളുടെ വിളനിലമായി മാറിയിരിക്കുകയാണ്. തെന്മലയോരം എന്നറിയപ്പെടുന്ന മുതലമടയുടെ കിഴക്കന്‍ മലഞ്ചെരുവ് പകുതിയോളം കാര്‍ന്നെടുക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുഖത്തേക്ക് ഏറെ ദൂരമില്ലെന്നറിയുന്ന നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയിരിക്കുന്നു.
Read Moreപരിസ്ഥിതി ലോലതയേയും ജനാധിപത്യത്തെയും ഭയപ്പെടുന്നവര്‍
കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ജനജീവിതം അസാധ്യമായിത്തീരും എന്ന പ്രചരണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാര്‍ത്ഥത്തെ മനസ്സിലാക്കാന്‍ പോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിന്റെ പല കോണുകളില്‍ നിന്നും പുറപ്പെട്ടുവരുന്നത്.
Read Moreകാതിക്കുടം വിളിക്കുന്നു; അവസാനമായി
കാലങ്ങളായി തൃശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമത്തില്‍ രോഗവും മരണവും വിതയ്ക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തുന്ന സമരം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
Read Moreജലവിമാനത്തിനെതിരെ പ്രതിഷേധം ശക്തം
വിമാനമിറങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഒരു രൂപപോലും സര്‍ക്കാരിന് ലഭിക്കുന്നില്ലെങ്കിലും പ്രചാരണത്തിനായി സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് കോടികളാണ്. പദ്ധതികൊണ്ടുള്ള നേട്ടം വിമാനമോടിക്കുന്ന ബല്‍ജിയംകാരനായ വൈറ്റില്‍ ഫാബ്രിക് എന്ന പൈലറ്റിനു മാത്രമാണ്. അഞ്ചുലക്ഷം രൂപയാണ് തുടക്കത്തില്‍ ഇയാളുടെ ശമ്പളം. താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവും മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റിന്റെ ചെലവും ഇതിനു പുറമെയാണ്.
Read Moreപരിസ്ഥിതി മന്ത്രാലയത്തിന്റെ പേടിയെന്ത്?
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനങ്ങളിലേക്കെത്തുന്നതിനെ ആരെല്ലാമോ ഭയക്കുന്നുണ്ട് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകാത്ത മന്ത്രാലയത്തിന്റെ നടപടിയെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.
Read Moreകടുവാസങ്കേതം കാടിറങ്ങുമോ?
കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് പോകാനായി നിര്‍ദ്ദേശിക്കുന്ന റോഡ് വന്‍തോതില്‍ പരിസ്ഥിതി
നാശുമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയില്‍ നിന്നും നെന്മാറ വനം ഡിവിഷനിലെ തേക്കടിയിലൂടെ പറമ്പിക്കുളത്തേക്ക് നിര്‍ദ്ദേശിക്കുന്ന റോഡിന്റെ നിര്‍മ്മാണം
ആവാസവ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ പരിസ്ഥിതി ആഘാത പഠനം വിലയിരുത്തുന്നു. ജൈവസമ്പത്തിന്റെ വിലകണക്കാക്കാത്ത ഈ വികസനധാര്‍ഷ്ട്യം എതിര്‍ക്കപ്പെടേണ്ടതാണെന്ന് കേരളീയം വാര്‍ത്താശൃംഖല
നെല്‍വയല്‍ സംരക്ഷണം നിയമവും കര്‍ഷകരും കൈകോര്‍ക്കുമ്പോള്‍
നെല്‍വയലുകള്‍ക്ക് സംഭവിക്കുന്ന പതിവ് ദുരന്തം തിരുത്തിയെഴുതി ചേറില്‍ പണിയെടുക്കുന്നവരുടെ ആത്മാഭിമാനവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ കരുത്തും എന്താണെന്ന് തെളിയിച്ച ആനത്തടം ഗ്രാമത്തിന്റെ വിജയകഥ.
Read Moreഅനിയന്ത്രിതം ഈ കളിമണ്‍ഖനനം
നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യസുരക്ഷയിലേക്ക് നാടിനെ എത്തിക്കാനുള്ള സുന്ദരസ്വപനം മുന്നില്‍ കണ്ട് നെല്‍വയല്‍ സംരക്ഷണനിയമം പാസാക്കിയ അതേ സര്‍ക്കാര്‍ ഓട്ടുകമ്പനിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കാനെന്ന പേരില്‍ കളിമണ്‍ഖനനത്തിന് പ്രത്യേക ഉത്തരവിറക്കി. ഇതോടെ നെല്‍വയല്‍ സംരക്ഷണനിയമം അസാധുവാകുന്ന കാഴ്ചയാണുള്ളത്. അതിനെതിരായി പല ഭാഗങ്ങളിലും സമരം ഉയരുന്നുണ്ടെങ്കിലും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സമരത്തെ നിര്‍ജീവമാക്കുകയാണ് ഖനനമാഫിയക്കാര്‍
Read Moreമലമ്പുഴ ഡാമില്‍നിന്നും ചെളി നീക്കുന്നത് പരിസ്ഥിതിക്ക് ഭീഷണി
മലമ്പുഴ ഡാമില്‍നിന്നും ചെളി നീക്കുന്നത് പരിസ്ഥിതിക്ക് ഭീഷണി
Read Moreഅതിരപ്പിള്ളി സത്യാഗ്രഹം ഒരുവര്‍ഷം പിന്നിടുമ്പോള്‍
2008 ഫെബ്രുവരി 25ന് അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിന്റെയും ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റേയും നേതൃത്വത്തില്‍ ആരംഭിച്ച അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേയുള്ള സമരം ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. പദ്ധതിയുടെ നിര്‍ദേശം വന്നനാള്‍ മുതല്‍ പലതരത്തില്‍ നടന്നുവന്ന സമര പ്രവര്‍ത്തനങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിലും പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ സമൂഹ മനസാക്ഷിയ്ക്കു മുന്നിലും അധികാരികള്‍ക്ക് മുന്നിലും തുറന്നുകാട്ടുന്നതിലും വിജയിച്ചു. പക്ഷെ ജനകീയ സമരത്തെ വകവയ്ക്കാതെ സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള ഗൂഡാലോചനകള്‍ ഭരണപക്ഷത്തും കെ.എസ്.ഇ.ബി.യിലുംഇപ്പോഴും നടക്കുന്നുണ്ട്.
Read Moreകൈനൂര്‍ പന്നി പോയി, ബീജക്കാള വന്നു!
തൃശൂരിലെ കൈന്നൂര്‍ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരായ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡ് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിച്ച് ആ സ്ഥലം വിത്തുകാള പ്രജനന കേന്ദ്രമായി മാറ്റിയിരിക്കയാണ്. ഒരു മാസത്തിലധികമായി അമ്പതോളം കാളകളെയാണ് കൈനൂരിലേയ്ക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.
Read More