വിഴുപ്പ് ഗ്രാമങ്ങള്‍ ഉപഭോഗ നഗരങ്ങളോട്
മാലിന്യത്തിന്റെ ഉറവിടങ്ങളോട് നഗരമാലിന്യങ്ങള്‍ പേറുന്ന കേരളത്തിലെ സമരമുഖങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്ന
അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്ക് മാത്രമാണ് ഇനി പ്രശ്‌നപരിഹാരത്തിലേക്കുള്ള ആത്മാര്‍ത്ഥമായ വഴി തുറക്കാന്‍ കഴിയുന്നത്. മാലിന്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളുടെ മനഃസ്ഥിതിക്കുമുന്നില്‍ ആ ചോദ്യങ്ങള്‍ വയ്ക്കുന്നു
ഉറപ്പുകളല്ല ഇനി വേണ്ടത്
ലാലൂര്‍ നിവാസികളെ സംബന്ധിച്ച് സമരത്തിന്റെ വിജയം എന്നത് മാലിന്യം അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത് മാത്രമാണ്. അതിനുവേണ്ടിയുള്ള അവരുടെ ശ്രമത്തില്‍ പങ്കാളിയാവുക എന്നതാണ് എന്റെ ലക്ഷ്യം
Read Moreമാലിന്യസംസ്‌കരണത്തിന് ഒരു പുനരാലോചന മാലിന്യസംസ്‌കാരത്തിന് ഒരു മറുപടി
ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി ലാലൂര്‍ മാതൃകാ പദ്ധതി
(ഘമഹീീൃ ങീറലഹ ജൃീഷലരേഘഅങജ) നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍
തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളായി നഗരമലിന്യം പേറിയ ഒരു ഗ്രാമത്തിന് ഇതോടെ ശാപമോക്ഷം കിട്ടുമോ? ലാലൂര്‍ സമരനേതാവ് ടി.കെ. വാസു സംസാരിക്കുന്നു.
ലാലൂര്‍; ആശ കൊടുത്ത് തണുപ്പിക്കുമ്പോഴും കെടാത്ത സമരവീര്യം
മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃതമായ വന്‍പദ്ധതി നടപ്പാക്കിയതിന്റെ പാളിച്ചയുമായി ലാലൂര്‍ സമരം പ്രശ്‌നപരിഹാരം കാണാനാകാതെ തുടരുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഓരോ വര്‍ഷവും പണം അടിച്ചുമാറ്റാനുള്ള വരുമാന സ്രോതസ്സായി ലാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ് മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലും കെടാത്ത സമരവീര്യവുമായി ലാലൂര്‍ തുടരുന്നു
Read More“മനുഷ്യാവകാശ സാമൂഹ്യസംഘടനകള്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല”
ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു സംസാരിക്കുന്നു
Read Moreകിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി
കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി,
വളപട്ടണം കസ്ഥല്‍തീം പാര്‍ക്ക് പ്രതിഷേധം തുടരുന്നു,
പ്ലാച്ചിമട സമരസമിതി നിവേദനങ്ങള്‍ നല്‍കി,
നെല്‍കൃഷി സം രക്ഷിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തമാകുന്നു,
ലാലൂര്‍ മാലിന്യ പ്രശ്‌നപരിഹാരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്,
നെല്‍ വയല്‍ സം രക്ഷണ നിയമം അട്ടിമറിക്കുന്നു,
കാതിക്കുടം സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു,…
ലാലൂര്‍ മറ്റൊരു സമരത്തിലേക്ക് ദൂരമളക്കുന്നു
ആറു പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള പ്രശ്‌നമാണ ലാലൂര്‍. പല ഘട്ടങ്ങളിലും സമരം മൂര്‍ഛിക്കുയും താല്‍ക്കാലികാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിന്നോട്ടു
പോകുകയും ചെയ്തിട്ടുണ്ട്. ഒന്നു മഴ പെയ്താല്‍ അല്ലെങ്കില്‍ രൂക്ഷമായ
ആരോഗ്യപ്രശ്‌നം വന്നാല്‍ വിഷവാതകം ശ്വസിച്ചാല്‍ അള പൊട്ടിയ പാമ്പിനെ പോലെ
സമരവും നിലവിളിയുമായി ലാലൂര്‍ നിവാസികള്‍ ഒന്നടങ്കം കോര്‍പ്പറേഷനു
മുന്നിലേക്കോ അല്ലാതെയോ സമരത്തിലേക്ക് എടുത്തു ചാടാറാണ് പതിവ്. പല പല
ഘട്ടങ്ങളില്‍ അന്നന്നത്തെ സമരങ്ങളെല്ലാം താല്‍ക്കാലിക മുട്ടുശാന്തിപോലെ
ചില ഒത്തുതീര്‍പ്പിന്റെയും ചില നേട്ടങ്ങളുടെയും പേരില്‍ നിര്‍ത്തിവെക്കും. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെടലിലൂടെയുണ്ടായിരിക്കുന്ന ഈ സമരം നിര്‍ത്തലില്‍
നിന്നും പ്രശ്‌നപരിഹാരത്തിലേക്കുള്ള ദൂരമെത്രയാണ്? ഒരു നിരീക്ഷണം.
ലാലൂരിനു മോചനമുണ്ടോ?
നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കലാണ്.
Read More