ജീവിതം കടലെടുക്കാതിരിക്കാന്‍ ഞങ്ങള്‍ ചെറുത്തുനില്ക്കും
കേരളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുന്ന തീരങ്ങള്‍ക്ക് വടക്കുഭാഗത്തായി പൊതുവായി കാണുന്ന തീരശോഷണം എന്ന പാരിസ്ഥിതിക പ്രതിഭാസത്തിന് ഇപ്പോള്‍ തന്നെ ഇരകളാണ്
തിരുവനന്തപുരം ജില്ലയിലെ പൂന്തുറ നിവാസികള്‍. വിഴിഞ്ഞത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി പുലിമുട്ട് നിര്‍മ്മിച്ച കാലം മുതല്‍ കടലുകയറിത്തുടങ്ങിയതാണ് പൂന്തുറയില്‍. ഇപ്പോള്‍ അതിലും വലിയ പുലിമുട്ടുമായി അന്താരാഷ്ട്ര തുറമുഖമെത്തുമ്പോള്‍ പൂന്തുറയില്‍ പ്രതിഷേധം ഉയരുകയാണ്.