ഇത് തൊഴില്‍ ദായകമല്ല, തൊഴില്‍ ധ്വംസന വികസനം
പുത്തന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന
കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇത്, വിചാരിച്ചതുപോലെയുള്ള തൊഴില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. കൃത്രിമബുദ്ധിയുടെയും ആട്ടോമേഷന്റെയും ദിനംപ്രതിയുള്ള വളര്‍ച്ച മനുഷ്യാദ്ധ്വാനത്തെ
അധികപ്പറ്റാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ പ്രകൃത്യാധിഷ്ടിത ജീവിതത്തെയും
ഉപജീവനത്തെയും അത് താറുമാറാക്കുന്നു.
ഹിംസയുടെ സമ്പദ്ശാസ്ത്രവും അനീതി നിറഞ്ഞ വികസനവും
മൈത്രിയിലും സഹകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായാണ് സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പ്. ഹിംസയുടെ സമ്പദ്ശാസ്ത്രത്തിന്റെ ആധിക്യം സാമൂഹിക മൂലധനത്തിന്റെ നിലനില്‍പ്പിനെ കഷ്ടത്തിലാക്കുന്നു. കുറച്ചുപേരുടെ ലാഭത്തിനായി ഒരു വലിയ ജനസമൂഹത്തിന്റെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുകയും പിടിച്ചുപറിക്കുകയും ചെയ്യുന്നതിനാണ് ഹിംസയുടെ സമ്പദ്ശാസ്ത്രം ഊന്നല്‍ നല്‍കുന്നത്.
Read Moreഗാഡ്ഗില്‍ പടിക്ക്പുറത്ത്: പശ്ചിമഘട്ട സമരങ്ങള്‍ ഇനി ഏതുവഴിയില്‍?
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ വേണ്ട കസ്തൂരിരംഗന്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ തീരുമാനമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും പരിഗണിക്കപ്പെടുമോ? പശ്ചിമഘട്ട സംരക്ഷണ സമരങ്ങള്‍ക്ക് ഇനി എന്താണ് സാധ്യതകള്‍?
Read Moreരണ്ട് റിപ്പോര്‍ട്ടും ജനസമക്ഷം വയ്ക്കണം
പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് ആധാരമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കടുത്ത ഭാഷയില്‍ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിനെയും അനുബന്ധ ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുന്നു.
Read Moreസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .
പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം
മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ
വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും
മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ
എന്ന തിരിച്ചറിവാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലുള്ളത്. സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ് എങ്ങിനെയാണ് ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന്
റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ പേടിയെന്ത്?
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനങ്ങളിലേക്കെത്തുന്നതിനെ ആരെല്ലാമോ ഭയക്കുന്നുണ്ട് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകാത്ത മന്ത്രാലയത്തിന്റെ നടപടിയെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.
Read More