മലപ്പുറം അനിശ്ചിതകാല മദ്യനിരോധനസമരം
സംസ്ഥാന ഖജനാവിലേക്കും പാര്‍ട്ടിഫണ്ടുകളിലേക്കും പണമൊഴുകാനുള്ള എളുപ്പമാര്‍ഗ്ഗമായി മദ്യം പ്രതിഷ്ഠിക്കപ്പെട്ടതോടെ കേരളം ഒരു സമ്പൂര്‍ണ്ണ മദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ്വകോണുകളിലേക്കും മദ്യം ഒരലങ്കാരമായി കടന്നുകയറുമ്പോള്‍ ലഹരിയുടെ അര്‍ത്ഥം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. റേഷന്‍കടകള്‍ക്ക് മുന്നിലുണ്ടായിരുന്ന തിരക്കിനെ ചരിത്രം ബിവറേജസിന് മുന്നിലേക്ക് പറിച്ചു നട്ടു. ഈ പശ്ചാത്തലത്തിലും കേരളത്തില്‍ മദ്യവിരുദ്ധ സമരങ്ങള്‍ തുടരുകയാണ്. പഞ്ചായത്തീരാജ് നഗരപാലികാനിയമങ്ങളിലുണ്ടായിരുന്ന പ്രാദേശികമദ്യനിരോധനജനാധികാര വകുപ്പുകള്‍ 232-447 പുന:സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന മലപ്പുറത്തെ അനിശ്ചിത കാല മദ്യനിരോധന സമരത്തിന്റെ വിശേഷങ്ങള്‍
Read Moreമദ്യവാഴ്ചക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ്
വിദേശമദ്യനിയമം- 39 അനുസരിച്ച് ഒരു പ്രദേശത്ത് ജനങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ അവിടെ യാതൊരു വിദേശമദ്യ ലൈസന്‍സുകളും അനുവദിക്കാന്‍ പാടില്ല എന്ന നിയമം പുറത്ത് കൊണ്ടുവന്ന് വിനിയോഗ തലത്തിലെത്തിച്ച മൂന്ന് വര്‍ഷം നീണ്ട സമരമുന്നേറ്റമാണ് ശാന്തിപുരത്ത് നടന്നത്
Read More