മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…
Read Moreമൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്
മൂന്നാറിലെ നിയമലംഘനങ്ങള്‍ സമീപകാലത്ത് ഉണ്ടായതല്ലെന്നും പൂഞ്ഞാര്‍ രാജാവില്‍ നിന്നും കൃഷിക്കുവേണ്ടി ഭൂമി പാട്ടത്തിനെടുത്ത മണ്‍ട്രോ സായിപ്പിന്റെ കാലത്തോളം അതിന് പഴക്കമുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ നിന്നും ലഭിച്ച പഴയ കരാറുകള്‍ പരിശോധിച്ച് ജോസഫ് സി. മാത്യു വിലയിരുത്തുന്നു.
Read Moreമൂന്നാറിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം
മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി മാത്രമേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദ
സഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വ്വഹിയ്ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ നിമയസഭാ പരിസ്ഥിതി സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.
കേരള വികസന മാതൃകയ്ക്ക് ഈ തോട്ടങ്ങള്‍ അപമാനമാണ്
അടിമസമ്പ്രദായത്തിന് സമാനമായ തൊഴില്‍ സാഹചര്യം ഇപ്പോഴും തുടരുന്ന തേയില തോട്ടങ്ങള്‍ ജനാധിപത്യ കേരളത്തിന് എങ്ങനെയാണ് അപമാനമായിത്തീരുന്നത്? സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാതെ ഇന്നും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് കേരള വികസന മാതൃകയില്‍ എവിടെയാണ് സ്ഥാനം? പെമ്പിളെ ഒരുമെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു…ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകനും നരവംശശാസ്ത്രജ്ഞനുമായ
Read Moreമൂന്നാറില്‍ പിന്നീട് എന്താണ് സംഭവിച്ചത്?
മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് പെമ്പിളെ ഒരുമെ സമരം വാര്‍ത്തകളില്‍ നിറയുന്ന നാളുകളില്‍
ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു ഗോമതി. തുടര്‍ന്ന് നടന്ന തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളെ ഒരുമയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗോമതി 1400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേവികുളം ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പെമ്പിളെ ഒരുമെയുടെ നേതൃത്വവുമായി അവര്‍ അകലുകയുണ്ടായി. പെമ്പിളെ ഒരുമെ എന്താണ് ലക്ഷ്യമാക്കിയതെന്നും ഭാവി പരിപാടികള്‍ എന്തെല്ലാമാണെന്നും അവര്‍ സംസാരിക്കുന്നു.
ജനസഞ്ചയത്തിന്റെ അര്‍ത്ഥം മൂന്നാര്‍ സമരം തിരുത്തിയെഴുതി
മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരം എന്തുകൊണ്ടെല്ലാമാണ്
ചരിത്രപ്രധാനമായി മാറുന്നത്? എന്തെല്ലാം അഭാവങ്ങളെയാണ് അത് തുറന്നുകാണിച്ചത്? ഏതെല്ലാം വ്യാഖ്യാനങ്ങളെയാണ് അത് തിരുത്തിയത്?
മൂന്നാറിലേക്ക് പോകേണ്ട വഴികള്‍
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ നിന്നും ഇനി എവിടേക്കാണ് മൂന്നാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നീങ്ങേണ്ടത്? കേവലം സഹാനുഭാവത്തിനപ്പുറം പൊതുസമൂഹത്തില്‍ നിന്നും മൂന്നാര്‍
പ്രതീക്ഷിക്കുന്നത് ഫലപ്രദമായ തുടര്‍ ഇടപെടലുകളാണ്.
വീട്ടിലും മേട്ടിലും പ്രവേശനം കിട്ടാത്തവര്‍
രാഷ്ട്രീയ മേലാളന്മാരെ ജനങ്ങള്‍ കൂവിയോടിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. കിഴക്കന്‍ മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ എവിടെയും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഇളിഭ്യരായിത്തീര്‍ന്നിരിക്കുന്ന നേതാക്കന്മാരുടെ ഒട്ടും സഹതാപമര്‍ഹിക്കാത്ത കാഴ്ചകളിലേക്ക്…
Read Moreചില പരുക്കന്‍ ചിത്രങ്ങളില്‍ പരിചിതമല്ലാത്ത ഒരു മൂന്നാര്‍
കാല്‍പനികതയില്‍ പൊതിഞ്ഞുവച്ച് അവതരിപ്പിക്കുന്ന മൂന്നാറിന്റെ മറ്റൊരു വശം കാണിച്ചുതരുന്ന, ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ‘ബിഹൈന്റ് ദി മിസ്റ്റ്’ എന്ന ഡോകുമെന്ററിയുടെ രാഷ്ട്രീയ വായന
Read More