സുപ്രീംകോടതി ഇടപെടലും പ്ലാച്ചിമടയിലെ അനീതിയും
പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യവും അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവിക നീതിയെയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത നിരീക്ഷണം എങ്ങനെയാണ് പ്ലാച്ചിമടയിലെ കേസിനെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നു.
Read Moreപ്ലാച്ചിമടയുടെ പാഠങ്ങള്‍
വന്‍ വികസന പദ്ധതികളായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയും, നിയമങ്ങളും നയങ്ങളും പോലും തിരുത്തിയെഴുതി ഭരണകൂട മെഷിനറികളുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്ത പദ്ധതികള്‍ ‘വികസനം”എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
Read Moreനിക്ഷേപകര്‍ വരട്ടെ, ജനാധിപത്യം തുലയട്ടെ
വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും
ഉടമയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് മുന്നോട്ടു
വെച്ച ആശയത്തെ പിന്തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേരള ഇന്‍വെസ്റ്റ്‌മെന്റ്
പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്നതെന്ന് വിശദമാക്കുന്നു.
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും കോള ബഹിഷ്‌കരണവും
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്ന സര്‍ക്കാര്‍, നിലവിലുള്ള ഒരു നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ
രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന വിവരം അറിയുന്നുണ്ടോ?
കൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്
ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
കൊക്കക്കോളയ്ക്ക് താക്കീതുമായി വീണ്ടും പ്ലാച്ചിമട ജനത
പ്ലാച്ചിമടയിലെ തദ്ദേശീയരായ ആദിവാസി ജനത നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊക്കക്കോളയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസാണ് ഇത്. എന്തെല്ലാമാണ് ഇതിന്റെ തുടര്‍ സാദ്ധ്യതകള്‍? പ്രതിഫലനങ്ങള്‍?
Read Moreനിയമനടപടികളെ മറികടക്കാന്‍ കൊക്കക്കോളയുടെ കുതന്ത്രങ്ങള്‍
ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗോകുല്‍ പ്രസാദ് എന്ന വ്യക്തി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷവും കൊക്കക്കോള കമ്പനിക്കെതിരായ നിയമനടപടിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയത്. നിയമനടപടി വഴിയുണ്ടാകുന്ന കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അതിനുമുന്നേ ഗോകുല്‍ പ്രസാദ് എന്ന സ്വകാര്യവ്യക്തി വഴി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് കൊക്കക്കോള ഒരു കേസ് ഫയല്‍ ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്.
Read Moreകോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്യുന്നത്
ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ് അതിക്രമം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്ന സമകാലികാവസ്ഥയില്‍ കോര്‍പ്പറേറ്റുകളുടെ ആവിര്‍ഭാവത്തെയും ചരിത്രത്തെയും
അവലോകനം ചെയ്തുകൊണ്ട് എന്താണ് കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.