പങ്കാളിത്തം തന്നെ വനപരിപാലനം

‘ശുദ്ധജലത്തിന്റെ സംരക്ഷണം കൂടിയാണ് നമുക്ക് വനസംരക്ഷണം. നല്ല വെള്ളം കിട്ടാനുള്ള സ്രോതസ്സായി പശ്ചിമഘട്ടം നമുക്ക് സംരക്ഷിക്കാന്‍ കഴിയണം. ഭൂമി കൈമാറ്റം ചെയ്യപ്പെടാനോ വില്‍ക്കാനോ പറ്റില്ല എന്ന് വനാവകാശ നിയമം
കൃത്യമായി പറയുന്നുണ്ടെങ്കിലും വനാശ്രിത സമൂഹങ്ങള്‍ ശക്തിപ്പെടാതെ അത് നടക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.’
മരക്കച്ചവടത്തില്‍ നിന്നും ജൈവവൈവിധ്യ സംരക്ഷണത്തിലേക്ക് ചുവടുമാറ്റിയ വനംവകുപ്പിന് ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വ്യക്തമായ ദിശാബോധം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു അഡീഷണല്‍ പ്രിന്‍സിപ്പല്‍
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി രാജിവച്ച പി.എന്‍. ഉണ്ണികൃഷ്ണന്‍. തദ്ദേശീയരുടെ പങ്കാളിത്തം കൂടി വനം സംരക്ഷണത്തില്‍ ഉറപ്പുവരുത്തിയതിലൂടെ വനംവകുപ്പിനെ ജനാധിപത്യവത്കരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. കാടിനെ സ്‌നേഹിക്കുന്ന, നിലനിര്‍ത്താന്‍ യത്‌നിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരിലേക്കും നീണ്ടുചെല്ലുന്ന സൗഹൃദങ്ങളുണ്ടായിരുന്ന അദ്ദേഹം സംസാരിക്കുന്നു.

Read More