റോഡിന് വീതികൂടുമ്പോള്‍ ഈ നാടിന് എന്തു സംഭവിക്കുന്നു ?

വര്‍ദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുക എന്നത് ഇന്ന് സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനപ്പെരുപ്പത്തെ താങ്ങാന്‍ കഴിയുന്നവിധം ദേശീയപാതകള്‍ക്ക് വീതി കൂടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് പൊതുനിരത്തുകളുടെ സ്വകാര്യവത്കരണവും ചുങ്കം പിരിക്കലും അഴിമതിയും വന്‍ കുടിയിറക്കലുമാണ്. റോഡ് വികസനം എന്ന പേരില്‍ അരങ്ങേറുന്ന കൊള്ളകളെക്കുറിച്ച് ദേശീയപാത സമരസമിതി സംസ്ഥാന കണ്‍വീനറുമായി ഒരു ദീര്‍ഘസംഭാഷണം.

Read More

ബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം

ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.

Read More