ചങ്ങാത്ത മുതലാളിത്തം, അഴിമതി, ഹിതകരമായ മൗനങ്ങള്‍
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം, മുതലാളിത്തത്തിന്റെ സാമാന്യ നിര്‍വ്വചനങ്ങളില്‍
ഉള്‍പ്പെടുത്താവുന്ന ഒന്നല്ല. മുതലാളിത്തം അനുവദിക്കുന്ന വ്യാപാരമോ, സംരംഭകത്വമോ, സമനിരപ്പായ കളിസ്ഥലമോ ഒന്നും തന്നെ അത് പ്രദാനംചെയ്യുന്നില്ല. അധികാര കേന്ദ്രങ്ങളോട് ഒട്ടിനില്‍ക്കുന്ന,
വിരലിലെണ്ണാവുന്ന, ഏതാനും വ്യവസായ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളാണ്
മുതലാളിത്തത്തിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നായി നമ്മുടെ മുന്നിലെത്തുന്നത്.
റിലയന്‍സ് സര്‍ക്കാറിനെ വിലയ്‌ക്കെടുത്തതിന്റെ കഥകള്‍
സര്‍ക്കാറും കോര്‍പ്പറേറ്റുകളും തമ്മില്‍ രൂപീകരിക്കുന്ന രഹസ്യധാരണകള്‍ വിഭവ ചൂഷണത്തിന് കാരണമാകുന്നതെങ്ങിനെയെന്ന് റിലയന്‍സും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ നടന്ന നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ‘വാതകയുദ്ധങ്ങള്‍: മുതലാളിത്തവും അംബാനിമാരും’ എന്ന പുസ്തകത്തെക്കുറിച്ച്.
Read More