കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും
സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.
Read Moreകൊക്കക്കോളയുടെ കുറ്റകൃത്യങ്ങള്‍
എന്തുകൊണ്ട് കൊക്കക്കോള ഒരു ക്രിമിനലാകുന്നു? ഒരു സാമൂഹ്യക്ഷേമ പദ്ധതികൊണ്ടും മുഖംമിനുക്കാന്‍ കഴിയാത്ത അപരാധിയാകുന്നു?
Read Moreസുപ്രീംകോടതി ഇടപെടലും പ്ലാച്ചിമടയിലെ അനീതിയും
പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യവും അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവിക നീതിയെയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത നിരീക്ഷണം എങ്ങനെയാണ് പ്ലാച്ചിമടയിലെ കേസിനെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നു.
Read Moreപ്ലാച്ചിമടയുടെ പാഠങ്ങള്‍
വന്‍ വികസന പദ്ധതികളായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയും, നിയമങ്ങളും നയങ്ങളും പോലും തിരുത്തിയെഴുതി ഭരണകൂട മെഷിനറികളുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്ത പദ്ധതികള്‍ ‘വികസനം”എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
Read Moreനിക്ഷേപകര്‍ വരട്ടെ, ജനാധിപത്യം തുലയട്ടെ
വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും
ഉടമയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് മുന്നോട്ടു
വെച്ച ആശയത്തെ പിന്തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേരള ഇന്‍വെസ്റ്റ്‌മെന്റ്
പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്നതെന്ന് വിശദമാക്കുന്നു.
പ്ലാച്ചിമടയില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല
”പ്ലാച്ചിമടയില്‍ നിയമസംവിധാനങ്ങള്‍ തകിടം മറിഞ്ഞുപോയി. ഇപ്പോഴും വ്യവസായവത്കരണത്തിന്റെ പേരില്‍ പ്രാഥമികമായ തകിടം മറിച്ചലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും പഠിച്ചില്ല. പ്ലാച്ചിമടയില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടുമില്ല. നമുക്ക് കെട്ടുകാഴ്ചകളോടാണ് താത്പര്യം.” പ്ലാച്ചിമട ഉന്നതാധികാര സമിതി ചെയര്‍മാനും ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലറുമായ കെ. ജയകുമാര്‍ പ്ലാച്ചിമട അനുഭവങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നു.
Read Moreസുപ്രീംകോടതിയില്‍ വിജയിച്ചത് കൊക്കക്കോളയുടെ തന്ത്രങ്ങള്‍
പ്ലാച്ചിമടയില്‍ ചെയ്ത കുറ്റങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അതിന്റെ ശിക്ഷാനടപടികളില്‍ നിന്നും കൊക്കക്കോള കമ്പനി രക്ഷപ്പെട്ടുവെന്നതാണ് സുപ്രീംകോടതിയില്‍ വിചാരണ നടക്കാതെ കേസ് തീര്‍പ്പാക്കിയപ്പോള്‍ സംഭവിച്ചത്. കേസുകള്‍ തള്ളിപ്പോവുക എന്നതായിരുന്നു കൊക്കക്കോളയുടെ തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയാണ് സുപ്രീംകോടതി കേസില്‍ സംഭവിച്ചതെന്ന്.
Read Moreകോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍
രാഷ്ട്രീയാധീശത്വവും കോര്‍പ്പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുകയും ശിക്ഷാനടപടികളില്‍ നിന്നും തുടര്‍ച്ചയായി രക്ഷപ്പെടുകയും ചെയ്യുന്ന കൊക്കക്കോള… സാധ്യമായ എല്ലാ വഴികളിലൂടെയും യാത്രചെയ്ത് കോളയുടെ ഈ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്ന പ്ലാച്ചിമട ജനത…15 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സരത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണേണ്ടതെന്ത്? ഗ്രഹിക്കേണ്ടതെന്ത്?
Read Moreകോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍
കേരളീയം പുസ്തകശാല പ്രസിദ്ധീകരിച്ച പ്ലാച്ചിമട സമരനാള്‍വഴികളുടെ സമാഹാരം
Read Moreകൊക്കക്കോളയ്ക്ക് കേരളത്തില്‍ എന്തും സാധ്യമാണ്
ഈ സീസണില്‍ ശബരിമലയിലെ ശീതളപാനീയ വിപണിയുടെ കുത്തകാവകാശം കൊക്കക്കോള
കമ്പനിക്ക് ലഭിക്കുകയുണ്ടായി. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ ഭാവി വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെത്തുകയും, കൊക്കക്കോളയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ട പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയും ചെയ്യുമ്പോള്‍ കോള കമ്പനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ശബരിമലയിലേക്ക് വരെ അനായാസം പ്രവേശിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്?
കൊക്കക്കോളയ്ക്ക് താക്കീതുമായി വീണ്ടും പ്ലാച്ചിമട ജനത
പ്ലാച്ചിമടയിലെ തദ്ദേശീയരായ ആദിവാസി ജനത നല്‍കിയ പരാതിയെ തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊക്കക്കോളയ്‌ക്കെതിരെ ഇന്ത്യയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ക്രിമിനല്‍ കേസാണ് ഇത്. എന്തെല്ലാമാണ് ഇതിന്റെ തുടര്‍ സാദ്ധ്യതകള്‍? പ്രതിഫലനങ്ങള്‍?
Read Moreനിയമനടപടികളെ മറികടക്കാന്‍ കൊക്കക്കോളയുടെ കുതന്ത്രങ്ങള്‍
ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗോകുല്‍ പ്രസാദ് എന്ന വ്യക്തി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷവും കൊക്കക്കോള കമ്പനിക്കെതിരായ നിയമനടപടിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയത്. നിയമനടപടി വഴിയുണ്ടാകുന്ന കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അതിനുമുന്നേ ഗോകുല്‍ പ്രസാദ് എന്ന സ്വകാര്യവ്യക്തി വഴി സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് കൊക്കക്കോള ഒരു കേസ് ഫയല്‍ ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാകുന്നത്.
Read Moreകൊക്കക്കോളയുടെ ഇടപെടലുകളെ സമരം എങ്ങനെ മറികടക്കും?
കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി അനുമതി നല്‍കുന്നത് തടഞ്ഞുവെച്ചിരിക്കുന്ന അനീതിപൂര്‍ണ്ണവുമായ സംഭവത്തോട് പ്രതികരിക്കുന്നുപ്ലാച്ചിമട ഉന്നതാധികാര സമിതി അംഗമായിരുന്ന
രാഷ്ട്രീയ ഫാസിസത്തിനെതിരായ പോരാട്ടം
പ്ലാച്ചിമട സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെരുമാട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. പ്ലാച്ചിമട സമരത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ?
Read Moreകോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്യുന്നത്
ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ് അതിക്രമം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്ന സമകാലികാവസ്ഥയില്‍ കോര്‍പ്പറേറ്റുകളുടെ ആവിര്‍ഭാവത്തെയും ചരിത്രത്തെയും
അവലോകനം ചെയ്തുകൊണ്ട് എന്താണ് കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍:കേന്ദ്രം ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു
2011 മാര്‍ച്ചില്‍ പ്രസിഡന്റിന്റെ അനുമതിക്ക്‌വേണ്ടി കേന്ദ്രത്തിലേക്ക് അയയ്ച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചയച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു
Read More