ഇരുട്ടിനെ വെളിച്ചത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍
വ്യവസ്ഥാപിത മതത്തിന് ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. സിനിമ ഒരിക്കലും സ്വതന്ത്രമായ ഒരു സൃഷ്ടി അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും മുഖ്യധാരാ പാര്‍ട്ടികളുടെ അടവു നയങ്ങളും കാരണം തീവ്രവാദി സംഘങ്ങള്‍ ഒരു പൊതുഇടം നേടിയിട്ടുണ്ട്. ഇടത് എന്ന് അവകാശപ്പെടുന്നവരുടെ മുഴുവന്‍ നയങ്ങളോടും എനിക്ക് യോജിപ്പില്ല. കവിയും ഗാനരചയിതാവും കാര്‍ട്ടൂണിസ്റ്റുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.
ഒരു വോട്ടര്‍
സ്വന്തം ജൈവസ്ഥലികളില്‍ അയാള്‍ അത്യന്തം കരുത്തനായി കാണപ്പെടാറുണ്ട്. കിണറിന്റെ ആഴത്തില്‍, വൃക്ഷങ്ങളുടെ തുന്നാരത്തലപ്പില്‍, കട്ട വിണ്ട പാടങ്ങളില്‍, മഷിത്തണ്ടുകളുടെ ഈര്‍പ്പം തിങ്ങിയ കവുങ്ങിന്‍തോപ്പുകളില്‍. മറ്റിടങ്ങളില്‍ അയാള്‍ വഴിതെറ്റി സ്വീകരണമുറിയില്‍ എത്തിപ്പെട്ട ചെമ്പോത്തോ മരങ്കൊത്തിയോ ആയി. ആപ്പീസുകളില്‍, സര്‍ക്കാരാശുപത്രിയില്‍,
Read More