അപൂര്‍വവൈദ്യന് നമസ്‌കാരം

ഒമ്പതു പതിറ്റാണ്ടുനീണ്ട ജീവിതത്തിനൊടുവില്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്പാട് എന്ന വൈദ്യന്‍ മണ്‍മറയുമ്പോള്‍ മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ വലിയൊരു ശൂന്യസ്ഥലം കൂടി ഉടലെടുക്കുകയാണ്. വിപണിയ്ക്ക് വഴങ്ങാതെ, ജീവിതശൈലിയിലൂന്നിയ, ലാളിത്യവും ഋജുവുമായ ഒരു ആരോഗ്യദര്‍ശനംകൊണ്ട് നമ്മുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചികിത്സിച്ച മഹാവൈദ്യന്‍, വൈദ്യത്തിലെ ധാര്‍മ്മികത സമൂഹജീവിതത്തിലാകപ്പാടെയുള്ള ധാര്‍മ്മികതയില്‍നിന്നും വേറിട്ടു വ്യവഹരിക്കേണ്ടതല്ല എന്നു നിരന്തരം ഓര്‍മ്മപ്പെടുത്തിയ ദാര്‍ശനികന്‍, ലാളിത്യത്തേയും സൂക്ഷ്മതയേയും അസാമാന്യചാരുതയോടെ സമവായപ്പെടുത്തിയ ഗാന്ധിയന്‍, ഇങ്ങനെ പലനിലയിലും അതുല്യനായിരുന്നു അദ്ദേഹം.

Read More

ശരീരത്തിന് മാത്രമല്ല സമൂഹത്തിനും വേണം ചികിത്സ

വൈദ്യകേരളത്തിന്റെ
ചിന്താമണ്ഡലത്തെ മാറ്റിത്തീര്‍ത്ത ആയുര്‍വേദ ആചാര്യന്‍
രാഘവന്‍ തിരുമുല്പാട്
ആറ് പതിറ്റാണ്ടിന്റെ അനുഭവങ്ങളില്‍ നിന്നും സാംശീകരിച്ച ആരോഗ്യ
അറിവുകള്‍ പങ്കുവയ്ക്കുന്നു.
ശിഷ്യന്‍ ഡോ.എം. പ്രസാദ്ുമായി
നടത്തിയ സംഭാഷണത്തില്‍ നിന്നും.

Read More

ആരോഗ്യവും സ്വാസ്ഥ്യവും

രോഗങ്ങള്‍ക്കെതിരെ സമരം
എന്നതാണ് നമ്മുടെ ആരോഗ്യനയം. ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും ചെയ്യാനുള്ള
വിഭാവനം അതിലില്ല.
ആരോഗ്യത്തിനുവേണ്ടി
എന്തെങ്കിലും വിഭാവനം
ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്
മരുന്നു കഴിക്കാനുള്ള അവസരം കൈവന്നെന്നുവരില്ല. ഇത് ഭൂരിഭാഗം പേരിലും അസംരക്ഷിതരാണെന്ന ബോധം ജനിപ്പിക്കുന്നു. മാത്രമല്ല
മരുന്നുവേണ്ടാത്ത ആരോഗ്യത്തെപ്പറ്റി നമ്മള്‍ ആലോചിക്കരുതെന്ന് ഒട്ടേറെ പേര്‍ക്ക് നിര്‍ബന്ധവുമുണ്ട്.
ആയുധവിപണിയേക്കാള്‍, ലഹരി
വിപണിയേക്കാള്‍ ലോകത്തെമ്പാടും ശക്തമാണ് മരുന്നുവിപണി

Read More