തൃഷ്ണ ആഗ്രഹമല്ല ആര്‍ത്തിയാണ്
തിബറ്റില്‍ നിന്ന് 1959ല്‍ ആണ്, അഞ്ചാമത്തെ സംദോങ്ങ് റിന്‍പോച്ചെ,
ദലായ്‌ലാമയുമൊത്ത് ഇന്ത്യയിലെത്തിയത്. തിബറ്റിന്റെ ആദ്യത്തെ പ്രവാസി സര്‍ക്കാറിന്റെ
പ്രധാനമന്ത്രിയും വാരണസിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ ഹയര്‍ സ്റ്റഡീസിന്റെ പ്രിന്‍സിപ്പാളും ആയിരുന്ന സംധോങ്ങ് റിന്‍പോച്ചെ ഗാന്ധിയന്‍വര്‍ത്തമാനം ഉദ്ഘാടനം
ചെയ്യാനായിരുന്നു തൃശൂരിലെത്തിയത്. ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തിബറ്റന്‍
ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത റിന്‍പോച്ചെ നമ്മുടെ ഭൂമിയും പരിസ്ഥിതിയും
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്, കരുണ, പ്രജ്ഞ, തൃഷ്ണ, അനിത്യത തുടങ്ങിയ
ബുദ്ധസങ്കല്‍പ്പങ്ങളെക്കുറിച്ച്, തിബറ്റന്‍ ബുദ്ധിസത്തെക്കുറിച്ച്, ഗാന്ധിയും ബുദ്ധിസ്റ്റുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, വിശദമായി സംസാരിക്കുന്നു