നാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?
ക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.
Read Moreമരങ്ങളെ കെട്ടിപ്പിടിച്ചത് ജനങ്ങളുടെ സമരവീര്യം
പശ്ചിമഘട്ടയാത്രയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എ. മോഹന്‍കുമാറാണ് ചിപ്‌കോ സമരനായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വടക്കന്‍ മേഖലയിലെ യാത്രികര്‍, ചിപ്‌കോയുടെ സന്ദേശം യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തോട് വിയോജിച്ചില്ല. എന്നാല്‍ അവര്‍ വടക്കന്‍ മേഖലാ യാത്രയുടെ ഉദ്ഘാടനത്തിന് ചിപ്‌കോയുടെ യഥാര്‍ത്ഥസമരനായകന്‍ ചണ്ഡിപ്രസാദ് ഭട്ടിനെയാണ് ക്ഷണിച്ചത്. കേരളത്തിന് വെളിയില്‍ ഭട്ട് പരിചിതനാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ചിപ്‌കോയെ അറിഞ്ഞിട്ടും ഭട്ടിനെ അറിയാതെ പോയത്. പശ്ചിമഘട്ടയാത്രയുടെ സമയത്തുണ്ടായ ഈ അനുഭവമാണ് ഇപ്പോള്‍ രജതജൂബിലി ദിനത്തില്‍ (നവംബര്‍ 1) അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
ചണ്ഡിപ്രസാദ് ഭട്ട് സംസാരിക്കുന്നു.