മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്
മൂന്നാറിലെ നിയമലംഘനങ്ങള്‍ സമീപകാലത്ത് ഉണ്ടായതല്ലെന്നും പൂഞ്ഞാര്‍ രാജാവില്‍ നിന്നും കൃഷിക്കുവേണ്ടി ഭൂമി പാട്ടത്തിനെടുത്ത മണ്‍ട്രോ സായിപ്പിന്റെ കാലത്തോളം അതിന് പഴക്കമുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ നിന്നും ലഭിച്ച പഴയ കരാറുകള്‍ പരിശോധിച്ച് ജോസഫ് സി. മാത്യു വിലയിരുത്തുന്നു.
Read Moreകേരള വികസന മാതൃകയ്ക്ക് ഈ തോട്ടങ്ങള്‍ അപമാനമാണ്
അടിമസമ്പ്രദായത്തിന് സമാനമായ തൊഴില്‍ സാഹചര്യം ഇപ്പോഴും തുടരുന്ന തേയില തോട്ടങ്ങള്‍ ജനാധിപത്യ കേരളത്തിന് എങ്ങനെയാണ് അപമാനമായിത്തീരുന്നത്? സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാതെ ഇന്നും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് കേരള വികസന മാതൃകയില്‍ എവിടെയാണ് സ്ഥാനം? പെമ്പിളെ ഒരുമെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു…ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകനും നരവംശശാസ്ത്രജ്ഞനുമായ
Read Moreമൂന്നാറില്‍ പിന്നീട് എന്താണ് സംഭവിച്ചത്?
മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് പെമ്പിളെ ഒരുമെ സമരം വാര്‍ത്തകളില്‍ നിറയുന്ന നാളുകളില്‍
ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു ഗോമതി. തുടര്‍ന്ന് നടന്ന തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളെ ഒരുമയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗോമതി 1400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേവികുളം ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പെമ്പിളെ ഒരുമെയുടെ നേതൃത്വവുമായി അവര്‍ അകലുകയുണ്ടായി. പെമ്പിളെ ഒരുമെ എന്താണ് ലക്ഷ്യമാക്കിയതെന്നും ഭാവി പരിപാടികള്‍ എന്തെല്ലാമാണെന്നും അവര്‍ സംസാരിക്കുന്നു.
മൂന്നാറിലേക്ക് പോകേണ്ട വഴികള്‍
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ നിന്നും ഇനി എവിടേക്കാണ് മൂന്നാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നീങ്ങേണ്ടത്? കേവലം സഹാനുഭാവത്തിനപ്പുറം പൊതുസമൂഹത്തില്‍ നിന്നും മൂന്നാര്‍
പ്രതീക്ഷിക്കുന്നത് ഫലപ്രദമായ തുടര്‍ ഇടപെടലുകളാണ്.