പശ്ചിമഘട്ട സംവാദ യാത്ര: മലയോര ജനതയുടെ കലഹങ്ങള്‍ക്കും കാരണമുണ്ട്
2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് മെയ് 30ന് തിരുവനന്തപുരത്ത് സമാപിച്ച പശ്ചിമഘട്ട സംവാദയാത്ര പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള ശ്രമം കൂടിയായി മാറിയത് എങ്ങനെയാണെന്ന് ബിരുദ വിദ്യാര്‍ത്ഥിയായ യാത്രികന്‍ വിവരിക്കുന്നു.
Read Moreഅവര്‍ മനസ്സിലാക്കിയ കാട് എന്ന സത്യം
നഗരത്തില്‍ ഉയരുന്ന നിര്‍മ്മിതികളാണ് പശ്ചിമഘട്ടത്തെ മരുഭൂമിയാക്കുന്നതെന്ന് തിരിച്ചറിയുന്ന മലയോരജനതയുടെ ജീവിതാനുഭവങ്ങളെ പകര്‍ത്തുന്നു.
Read Moreകേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?
ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?
Read Moreമരങ്ങളെ കെട്ടിപ്പിടിച്ചത് ജനങ്ങളുടെ സമരവീര്യം
പശ്ചിമഘട്ടയാത്രയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എ. മോഹന്‍കുമാറാണ് ചിപ്‌കോ സമരനായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വടക്കന്‍ മേഖലയിലെ യാത്രികര്‍, ചിപ്‌കോയുടെ സന്ദേശം യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തോട് വിയോജിച്ചില്ല. എന്നാല്‍ അവര്‍ വടക്കന്‍ മേഖലാ യാത്രയുടെ ഉദ്ഘാടനത്തിന് ചിപ്‌കോയുടെ യഥാര്‍ത്ഥസമരനായകന്‍ ചണ്ഡിപ്രസാദ് ഭട്ടിനെയാണ് ക്ഷണിച്ചത്. കേരളത്തിന് വെളിയില്‍ ഭട്ട് പരിചിതനാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ചിപ്‌കോയെ അറിഞ്ഞിട്ടും ഭട്ടിനെ അറിയാതെ പോയത്. പശ്ചിമഘട്ടയാത്രയുടെ സമയത്തുണ്ടായ ഈ അനുഭവമാണ് ഇപ്പോള്‍ രജതജൂബിലി ദിനത്തില്‍ (നവംബര്‍ 1) അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
ചണ്ഡിപ്രസാദ് ഭട്ട് സംസാരിക്കുന്നു.